Sunday December 04, 2016
Latest Updates

കുരുമുളക് പൊടി വില്ലനായി; ഷാനോനില്‍ യാത്രാവിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ്

കുരുമുളക് പൊടി വില്ലനായി; ഷാനോനില്‍ യാത്രാവിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ്

ഷാനോന്‍ : കുരുമുളക് പൊടി വില്ലനായി. ഇതേതുടര്‍ന്ന് ഷാനോനില്‍ യാത്രാവിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ്. ഒരു യാത്രക്കാരന്റെ കൈവശം ഇരുന്ന കുരുമുളക് പൊടിയുടെ രൂക്ഷത കാരണം വിമാനത്തിലെ ഫയര്‍ അലാം ശബ്ദിച്ചതാണ് അടിയന്തര ലാന്‍ഡിംഗിന് വഴിയൊരുക്കിയത്. എയര്‍ ഫ്രാന്‍സിന്റെ എഎഫ് 733 വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. 142 യാത്രക്കാരും 12 ജീവനക്കാരുമായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് പാരീസിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വിമാനത്തിലെ ഫയര്‍ അലാം അപായ സന്ദേശം നല്‍കിയത്.

ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലാകുകയും വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ 9.55 ഓടെ വിമാനം ലാന്‍ഡ് ചെയ്തു. വിമാനത്തില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഗാര്‍ഡയും കോസ്റ്റ് ഗാര്‍ഡും ആര്‍എന്‍എല്‍ഐയും സജ്ജമായി നിന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യാത്രയില്‍ വില്ലനായത് കുരുമുളക് പൊടിയാണെന്ന് കണ്ടെത്തി.

കഴിഞ്ഞ സെപ്റ്റംബറിലും മാര്‍ച്ചിലും സമാനമായ രീതിയില്‍ ഷാനോനില്‍ വിമാനങ്ങള്‍അടിയന്തരമായി ലാന്‍ഡ് ചെയ്തിരുന്നു.ഇത്തരത്തില്‍ തെറ്റായി ഫയര്‍ അലാം അടിച്ചതിനെ തുടര്‍ന്നാണ് അന്ന് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തത്

Scroll To Top