Sunday December 04, 2016
Latest Updates

മദ്യലഹരിയില്‍ യുവാവിന്റെ ഭീഷണി,അമേരിക്കന്‍ വിമാനത്തിന് ഷാനോന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിംഗ് 

മദ്യലഹരിയില്‍ യുവാവിന്റെ ഭീഷണി,അമേരിക്കന്‍ വിമാനത്തിന് ഷാനോന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിംഗ് 

ഗോള്‍വേ :വിമാനത്തില്‍ മദ്യലഹരിയില്‍ അഴിഞ്ഞാടിയ യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് അമേരിക്കയിലേയ്ക്ക് പറക്കുകയായിരുന്ന വിമാനം ഷാനോന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കി. അപകടകരമായ രീതിയില്‍ പെരുമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു.

ലണ്ടനിലെ ഗാറ്റ്വിക്കില്‍ നിന്നും ഫ്‌ളോറിഡയിലേക്ക് പറക്കുകയായിരുന്ന 7045 നമ്പര്‍ നോര്‍വീജിയന്‍ വിമാനത്തിലായിരുന്നു സംഭവം. ലഹരിയിലായിരുന്ന യുവാവ് അകാരണമായി ഭീഷണിപെടുത്തുന്ന രീതിയില്‍ പെരുമാറിയതോടെ വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളില്‍ വച്ചു തിരികെ ഷാനോനിലേക്ക് പറക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

ഷനോനില്‍ലെ വിമാനം ലാന്‍ഡ് ചെയ്ത ഉടനെ തന്നെ 28 കാരനായ യുവാവിനെ ഗാര്‍ഡ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിനായി കൊണ്ടു പോയി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജറാക്കിയേക്കും.

ബോയിങ്ങ് 787800 വിഭാഗത്തില്‍ പെടുന്ന വിമാനത്തിലെ 248 യാത്രക്കാരും 14 ജീവനക്കാരുമടങ്ങുന്ന സംഘം രാത്രി എട്ടരയോടെ യാത്ര പുനരാരംഭിച്ചു.

Scroll To Top