Tuesday December 06, 2016
Latest Updates

എമര്‍ജന്‍സി ലാന്‍ഡിംഗ് ചെയ്യുന്ന വിമാനത്തിനുള്ളിലെ വീഡിയോ വൈറലാകുന്നു

എമര്‍ജന്‍സി ലാന്‍ഡിംഗ് ചെയ്യുന്ന വിമാനത്തിനുള്ളിലെ വീഡിയോ വൈറലാകുന്നു

കാലിഫോര്‍ണിയ: എമര്‍ജന്‍സി ലാന്‍ഡിംഗ് ചെയ്യുന്ന വിമാനത്തിനുള്ളിലെ വീഡിയോ വൈറലാകുന്നു. ഇന്നലെ ലോസ് എഞ്ചല്‍സിലെ ലോങ്ങ് ബീച്ചില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ലോസ് എഞ്ചല്‍സിലെ ലോങ്ങ് ബീച്ചില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനത്തിനു എഞ്ചിന്‍ തകരാറ് കണ്ടെത്തുകയും തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയുമായിരുന്നു. 

ടെക്‌സാസിലെ ഓസ്റ്റിനിലേക്ക് പോകാനായി വിമാനം ടെയ്ക്ക് ഓഫ് ചെയ്ത ഉടന്‍ തകരാറ് കണ്ടെത്തുകയായിരുന്നു. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളില്‍ ഒന്നാണ് തകരാറിലായത്. ഉടന്‍ തന്നെ പൈലറ്റ് അടിയന്തര സന്ദേശം നല്‍കി വിമാനം തിരിച്ച് ഇറക്കുകയായിരുന്നു.രാവിലെ 9.15 നാണ് വിമാനം യാത്ര പുറപ്പെട്ടത്. തുടര്‍ന്ന് വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്ന് അമിതമായി ചൂടായതിനെ തുടര്‍ന്ന് തകരാറിലായി. എയര്‍ബസ് എ 320 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. 

വിമാനത്തിനുള്ളില്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് അടിയന്തര ലാന്‍ഡിംഗിന് തയ്യാറെടുക്കുന്ന യാത്രക്കാരുടേയും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ക്യാബിന്‍ ക്രൂ ജീവനക്കാരുടെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഒരു ദിവസം കൊണ്ട് 520,000 പേര്‍ കണ്ടുകഴിഞ്ഞു. 

Scroll To Top