Monday December 05, 2016
Latest Updates

അര മണിക്കൂറോളം യാത്രികരെയും ,അധികൃതരെയും ഭീതിയിലാഴ്ത്തിയ വിമാനത്തിന് ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിംഗ് 

അര മണിക്കൂറോളം യാത്രികരെയും ,അധികൃതരെയും ഭീതിയിലാഴ്ത്തിയ വിമാനത്തിന് ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിംഗ് 

ഡബ്ലിന്‍:നോക്കില്‍ നിന്നും മാഞ്ചസ്റ്ററിലേയ്ക്ക് പോവുകയായിരുന്ന ഫ്‌ലൈ ബീ വിമാനം അര മണിക്കൂറോളം സമയം യാത്രക്കാരിലും ,വിമാനത്താവള അധികൃതരിലും സംഭ്രമം പരത്തിയ ശേഷം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കി.
ഇന്നലെ  വൈകിട്ട് 5.11 ന് നോക്കില്‍ നിന്നും പുറപ്പെട്ട വിമാനം ആകാശ വിതാനത്തില്‍ ഏകദേശം 19.000 അടി ഉയരത്തില്‍ ആയിരിക്കെ ലോങ്ങ് ഫോര്‍ഡിനു മുകളില്‍ കൂടി പറക്കെവേ പെട്ടന്ന് അപകട അലാം മുഴക്കുകയായിരുന്നു.ഏതാനം മിനുട്ടുകള്‍ക്കകം ധൂമ പടലങ്ങള്‍ കൊണ്ട് വിമാനം നിറഞ്ഞതോടെ യാത്രക്കാരും പരിഭ്രാന്തരായി.

ഷാനോന്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട പൈലറ്റിനോട് ഏറ്റവും അടുത്തുള്ള ഡബ്ലിനിലേയ്ക്ക് പറക്കാന്‍ അധികൃതര്‍ നിര്‍ദേശം കൊടുത്തു.ഇതിനിടെ വിമാനവുമായുള്ള വിനിമയ ബന്ധം തകരാറില്‍ ആയതു സംഭവത്തെ കൂടുതല്‍ പരിഭ്രാന്തിയിലാഴ്ത്തി.
ഫ്‌ലൈ ബീ വിമാനത്തിന്റെ അടിയന്തര ലാന്ഡിങ്ങിനായി അവസരമൊരുക്കി ഡബ്ലിനില്‍ ഇറങ്ങാന്‍ തയാറെടുക്കുകയായിരുന്ന നിരവധി വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാതെ ഐറിഷ് കടലിന്റെ മേല്‍ ഇരുപതു മിനുട്ടോളം വട്ടമിട്ടു.അവസാനം 74 യാത്രികരുമായി ഫ്‌ലൈ ബീ വിമാനം സുരക്ഷിതമായി ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തതോടെ ആശങ്കകള്‍ക്ക് വിരാമമായി.യാത്രികരെ മറ്റു വിമാനങ്ങളില്‍ മാഞ്ചസ്റ്ററിലെയ്ക്ക് അയക്കാനുള്ള സംവിധാനങ്ങള്‍ ചെയ്യുമെന്ന് ഡബ്ലിന്‍ എയര്‍ പോര്‍ട്ട് അധികൃതര്‍ അറിയിച്ചു 

Scroll To Top