Tuesday December 06, 2016
Latest Updates

കാറില്‍ എമര്‍ജന്‍സി കിറ്റ് ഇല്ലെങ്കില്‍ 50 യൂറോ പിഴ അടയ്‌ക്കേണ്ടി വരും,അയര്‍ലണ്ടിലെ ട്രാഫിക്ക് സുരക്ഷാ സംവിധാനത്തില്‍ പുതിയ നിയമം 

കാറില്‍ എമര്‍ജന്‍സി കിറ്റ് ഇല്ലെങ്കില്‍ 50 യൂറോ പിഴ അടയ്‌ക്കേണ്ടി വരും,അയര്‍ലണ്ടിലെ ട്രാഫിക്ക് സുരക്ഷാ സംവിധാനത്തില്‍ പുതിയ നിയമം 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ട്രാഫിക് സുരക്ഷാ സംവിധാനത്തില്‍ നേരിയ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ അടിയന്തര ഉത്തരവിറക്കി.ഇനിമുതല്‍ കാറില്‍ ‘എമര്‍ജന്‍സി കിറ്റ് ‘ കരുതാതെ യാത്ര ചെയ്യുന്നവര്‍ 50 യൂറോ പിഴ അടയ്‌ക്കേണ്ടി വരും. ഗാര്‍ഡാ കമ്മീഷണറാണ് പുതിയ ശിക്ഷ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. 

എമര്‍ജന്‍സി പാക്കിന് 40 മുതല്‍ 50 യൂറോ വരെ വേണ്ടി വരും. ഒരു വര്‍ക്കിംഗ് ടോര്‍ച്ച്, ബ്രേക്ക് ഡൗണ്‍ ട്രയാംഗിള്‍, ഹൈ വിസ് വെസ്റ്റ്, ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ എന്നിവ വാഹനത്തില്‍ കരുതാത്തവരെയും ശിക്ഷിക്കണമെന്നാണ് ഗാര്‍ഡയുടെ ആവശ്യം. സമ്മിശ്രപ്രതികരണങ്ങളാണ് ഇതിനെ സംബന്ധിച്ച് ഇതുവരെ പുറത്ത് വന്നിരിക്കുന്നത്. ഷോപ്പിംഗിന് പോകുന്ന സയമത്ത് ഇത്ര അധികം സാധനങ്ങള്‍ കൂടി എങ്ങനെ കാറിനുള്ളില്‍ കരുതാന്‍ കഴിയുമെന്നാണ് പലരും ചോദിക്കുന്നത്.

Scroll To Top