Friday December 09, 2016
Latest Updates

ഇ എം സി യെ ഡെല്‍ വാങ്ങുന്നത് 67 ബില്യന്‍ ഡോളറിന് 

ഇ എം സി യെ ഡെല്‍ വാങ്ങുന്നത് 67 ബില്യന്‍ ഡോളറിന് 

ഡബ്ലിന്‍:ഡാറ്റാ സ്റ്റോറേജ് ഭീമന്മാരാരയ ഇ എം സി കോര്‍പ്പറേഷനെ 67 ബില്യണ്‍ യു എസ് ഡോളറിന് വാങ്ങാന്‍ ധാരണ ആയതായി കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഈ കച്ചവടക്കാരോറു കൂടി രണ്ട് കമ്പനികളും ചേര്‍ന്ന് ഒരു എന്‍ര്‍പ്രൈസ് ടെക് പവര്‍ഹൗസായി മാറുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

നിശ്ചലമായ ഒരു പഴ്‌സണല്‍ കമ്പ്യൂട്ടര്‍ മാര്‍ക്കറ്റില്‍ നിന്ന് വൈവിദ്ധ്യവത്ക്കരണത്തിലേക്ക് പോകാന്‍ ഡെല്ലിന് ഇത് സഹായകരമാവും. എന്റര്‍ പ്രൈസുകള്‍ക്കുള്ള ഡാറ്റായുടെ നിര്‍വ്വഹണവും ശേഖരണവും നല്‍കുന്ന അതിവേഗം വളരുന്നതും കൂടുതല്‍ ലാഭകരവുമായ ഒരു മാര്‍ക്കറ്റിലേക്ക് ഇതോടെ കമ്പനി എത്തും. കോര്‍പ്പേറേറ്റ് ക്ലയന്റുകള്‍ക്ക് വേണ്ട ഒററ കേന്ദ്രമായിരുന്ന ഐ ബി എം കോര്‍പ്പറേഷനായി മാറ്റുകയാണ് ഡെല്ലിന്റെ ല്ക്ഷ്യമെന്ന് അവര്‍ വ്യക്തമാക്കി. 

ഇ എം സിയുടെ വിനിമയ മൂല്യം ഒരു ഓഹരിക്ക് 33.15 ഡോളറാണ്. ഡെല്‍ 24.05 ഡോളര്‍ പണമായും കൂടാതെ ഈ എം സി ഓഹരി ഉടമകള്‍ക്ക് ഒരു സ്‌പെഷ്യല്‍ സ്റ്റോക്കും നല്‍കും. പ്രീ മാര്‍ക്കറ്റ് ട്രേഡിംഗില്‍ ഇ എം സിയുടെ ഷെയറുകള്‍ 3.9 ശതമാനം ഉയര്‍ന്ന് 29.08 ഡോളറില്‍ എത്തി.

Scroll To Top