Saturday September 23, 2017
Latest Updates

ഡബ്ലിന്‍ 4 ലെ എലം പാര്‍ക്ക് നാമ വില്‍ക്കാന്‍ ഒരുങ്ങുന്നു

ഡബ്ലിന്‍ 4 ലെ എലം പാര്‍ക്ക് നാമ വില്‍ക്കാന്‍ ഒരുങ്ങുന്നു

ഡബ്ലിന്‍:രാജ്യത്തെ പ്രധാന ആസ്തികളില്‍ ഒന്നായ മെറിയോണ്‍ ഗേറ്റിലെ എലം പാര്‍ക്ക് വില്‍പ്പനയ്ക്ക്. 185 മില്യണ്‍ യൂറോയില്‍ ഏറെയാണ് ‘ഗൈഡ് പ്രൈസായി പ്രഖ്യാപിച്ചിരിക്കുന്നത്.ഡബ്ലിനിലെ സാമ്പത്തികകുതിപ്പിന്റെ സമയത്ത് ബെര്‍നാര്‍ഡ് മക്‌നാമറാ നിര്‍മ്മിച്ചതാണ് ഡബ്ലിന്‍ 4 ലെ എലം പാര്‍ക്ക് അര്‍ബന്‍ കാംപസ്.

17 ഏക്കറുകളില്‍ വ്യാപിച്ചു കിടക്കുന്ന കാംപസ് ഓഫീസുകളും പാര്‍പ്പിട സമുച്ചയങ്ങളും കൂടിക്കലര്‍ന്ന് കിടക്കുന്നു. പ്രോപ്പര്‍ട്ടി ക്രാഷില്‍ നാമ ജപ്തിചെയ്ത കാമ്പസിന്റെ ഇപ്പോഴത്തെ നിയന്ത്രണം നാമയ്ക്കാണ്. പ്രതിവര്‍ഷം 9.5 മില്യണ്‍ യൂറോ ആണ് കാമ്പസില്‍ നിന്നുള്ള വരുമാനം. 332 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്ള ‘ ദി ലിങ്ക്‌സ് ആന്‍ഡ് ബേ’ യും വില്‍പ്പനയ്ക്കുള്ള വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.എഴുപതോളം ഇന്ത്യന്‍ കുടുംബങ്ങള്‍ ഇവിടെ താമസക്കാരായുണ്ട്.

Scroll To Top