Saturday November 25, 2017
Latest Updates

കോര്‍ക്കിലേയ്ക്ക് നൂറ്കണക്കിന് പുതിയ ജോലികള്‍: ഏലി ലില്ലിക്ക് 200 മില്ല്യണിന്റെ വികസന പദ്ധതികള്‍

കോര്‍ക്കിലേയ്ക്ക് നൂറ്കണക്കിന് പുതിയ ജോലികള്‍:  ഏലി ലില്ലിക്ക് 200 മില്ല്യണിന്റെ വികസന പദ്ധതികള്‍

ഡബ്ലിന്‍ :അമേരിക്കന്‍ ഫാര്‍മസി ഭീമന്‍ ഏലി ലില്ലി 200 മില്ല്യണ്‍ യൂറോയുടെ വികസന പദ്ധതികളൊരുക്കുന്നു.കൗണ്ടി കോര്‍ക്കിലെ കിന്‍സെലയിലെ സൈറ്റിലാണ് വികസന പദ്ധതികള്‍ വരുന്നത്.ഏലിലില്ലിയുടെ ആഗോള ബോര്‍ഡ് ഈ പ്രോജക്ടിന് പച്ചക്കൊടി കാട്ടിയതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ അറിയിച്ചിട്ടുണ്ട്.

ഇപ്പോഴുള്ള 500നു പുറമേ നൂറുകണക്കിന് ആളുകള്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള അവസരമാണ് ഇത് തുറക്കുന്നത്.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ് ‘പോളിസിയില്‍ കുടുങ്ങി ഏലി ലില്ലിയുടെ വമ്പന്‍ പദ്ധതി മുടങ്ങുമോയെന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാ ആശങ്കകളും തള്ളി പുതിയ വികസനപദ്ധതികളുമായി മുന്നോട്ടു വന്നിരിക്കുകയാണ് അമേരിക്കന്‍ കമ്പനി

Scroll To Top