Wednesday December 07, 2016
Latest Updates

അന്തേവാസികള്‍ക്ക് പീഡനം :റോസ്‌ക്രിയയില്‍ പതിനൊന്ന് നഴ്‌സിംഗ് സ്റ്റാഫിനെ സസ്‌പെന്‍ഡ് ചെയ്തു

അന്തേവാസികള്‍ക്ക് പീഡനം :റോസ്‌ക്രിയയില്‍ പതിനൊന്ന് നഴ്‌സിംഗ് സ്റ്റാഫിനെ സസ്‌പെന്‍ഡ് ചെയ്തു

നീന :കൗണ്ടി ടിപ്പററിയിലെ റോസ്‌ക്രിയയില്‍ നഴ്‌സിംഗ് കെയര്‍ ഹോമില്‍ വീഴ്ച്ച വരുത്തിയ പതിനൊന്ന് നഴ്‌സിംഗ് സ്റ്റാഫിനെ എച്ച് എസ് ഇ സസ്‌പെന്‍ഡ് ചെയ്തു. കെയര്‍ ഹോമില്‍ അന്തേവാസികളെ അപമാനിച്ച നഴ്‌സുമാരെയും കെയറര്‍മാരെയുമാണ് സസ്‌പെന്റ് ചെയ്തത്. എച്ച്.എസ്.ഇ നടത്തിയ അന്വേഷണത്തില്‍ നഴ്‌സുമാരുടെ ഭാഗത്ത് നിന്ന് വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. പത്ത് ജീവനക്കാരും ഒരു ഏജന്‍സി സ്റ്റാഫുമാണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്. റോസ്‌ക്രിയയില്‍ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി നടത്തുന്ന കെയര്‍ ഹോമിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 

റോസ്‌ക്രിയ കെയര്‍ ഹോമിലെ നാല് ബംഗ്ലാവുകളിലായി 16 അന്തേവാസികളുണ്ട്. 20 നും 60 നും ഇടയ്ക്ക് പ്രായമുള്ള ബുദ്ധിമാന്ദ്യമുള്ള അന്തേവാസികളെ നഴ്‌സിംഗ് ജീവനക്കാര്‍ പീഡിപ്പിക്കുന്നതായി ഒരു മുന്‍ ജീവനക്കാരി തന്നെയാണ് ആരോപണം ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് ആരോപണങ്ങള്‍ എച്ച്.എസ്.ഇ ഹിക്വയുടെയും ഗാര്‍ഡയുടെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. 

ഈ കെയര്‍ ഹോമിനെതിരെ ഈ ആരോപണങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെന്ന് സോഷ്യല്‍ കെയര്‍ മന്ത്രി കാതലീന്‍ ലിഞ്ച് വ്യക്തമാക്കി. ഏതെങ്കിലും കെയര്‍ ഹോമില്‍ നഴ്‌സിംഗ് ജീവനക്കാരെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അക്കാര്യം എച്ച്.എസ്.ഇയെ അറിയിക്കണമെന്ന് എച്ച്.എസ്.ഇ അധികൃതര്‍ അറിയിച്ചു.രാജ്യത്തൊട്ടാകെ കെയര്‍ ഹോമുകളിലും,ചില നഴ്‌സിംഗ് ഹോമുകളിലും മാനേജ് മെന്റിന്റെ സഹകരണത്തോടെയും അല്ലാതെയും ആരോഗ്യവകുപ്പ് അധികൃതര്‍ നിരീക്ഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി

Scroll To Top