Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ കള്ളന്മാര്‍ക്ക് ‘മണി കെട്ടാനുള്ള’പദ്ധതി പാളി,അയര്‍ലണ്ടില്‍ മോഷണം വര്‍ദ്ധിക്കാനുള്ള പ്രധാനകാരണം കോടതിയെന്ന് നീതിന്യായവകുപ്പ് 

അയര്‍ലണ്ടിലെ കള്ളന്മാര്‍ക്ക് ‘മണി കെട്ടാനുള്ള’പദ്ധതി പാളി,അയര്‍ലണ്ടില്‍ മോഷണം വര്‍ദ്ധിക്കാനുള്ള പ്രധാനകാരണം കോടതിയെന്ന് നീതിന്യായവകുപ്പ് 

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ മോഷണവും കൊള്ളകളും വര്‍ദ്ധിക്കാന്‍ പ്രധാനകാരണക്കാര്‍ ഈ രാജ്യത്തെ കോടതികളും ന്യായാധിപന്‍മാരുമാണെന്ന് നീതിന്യായ വകുപ്പ്.റ്റി ഡി മാരുടെ പബ്ലിക് അക്കൌണ്ട്‌സ് കമ്മിറ്റിയ്ക്ക് മുമ്പില്‍ ഹാജരാകവേ നീതിന്യായ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജിമ്മി മാര്‍ട്ടിനാണ് വിചിത്രമെങ്കിലും സത്യസന്ധമായ ഈ വാദവുമായി രംഗത്തെത്തിയത്.
കോടതികള്‍ മോഷണത്തെ ഒരു വലിയ തെറ്റായി കരുതുന്നില്ല എന്നതാണ് മോഷണം വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്.മിക്ക മോഷണ കേസുകളിലും ഗാര്‍ഡ തെളിവ് കണ്ടെത്തി പ്രതികളെ പിടി കൂടാറുണ്ട്.ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടെങ്കിലും,കേസ് ചാര്‍ജ് ചെയ്തു കോടതിയില്‍ ഹാജരാക്കിയാല്‍ അവര്‍ക്ക് ജാമ്യം അനുവദിക്കാന്‍ ജഡ്ജിമാര്‍ യാതൊരു മടിയും കാട്ടാറില്ല.ജാമ്യത്തില്‍ വിട്ട് അടുത്ത ദിവസം വീണ്ടും പ്രതികള്‍ കുറ്റം ആവര്‍ത്തിക്കും.വീണ്ടും അവര്‍ക്ക് ജാമ്യം ലഭിക്കും.

അത്തരത്തില്‍ തുടര്‍ച്ചയായി ആറോ ഏഴോ തവണ ജാമ്യം ലഭിച്ച സംഭവങ്ങള്‍ രാജ്യത്ത് ഇഷ്ട്ടം പോലെയുണ്ട്.നീതിന്യായ വകുപ്പിന്റെ അസിസ്റ്റന്റ്‌റ് സെക്രട്ടറി കൂടിയായ ജിമ്മി മാര്‍ട്ടിന്‍ പറഞ്ഞു.

ഇതിനിടെ ജാമ്യത്തില്‍ പുറത്തു വരുന്ന അയര്‌ലണ്ടിലെ കള്ളന്മാര്‍ക്ക് ഇലക്ട്രോണിക് ടാഗിംഗ് ഏര്‍പ്പെടുത്താനുള്ള നീക്കം തല്ക്കാലം നടപ്പാക്കാനാവില്ലെന്ന് ഗാര്‍ഡ അധികൃതര്‍ വെളിപ്പെടുത്തി.കള്ളന്മാരുടെ ശല്യം സഹിക്കാനാവാതെയാണ് അവരെ നിരീക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും ഇലക്ട്രോണിക് ടാഗിംഗ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കോടതിയുടെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടായത്.

ഇതേ തുടര്‍ന്ന് മന്ത്രി ഫ്രാന്‍സീസ് ഫിറ്റസ് ജറാള്‍ട് പ്രഖ്യാപിച്ച പദ്ധതിയില്‍ ടാഗിംഗും ഉണ്ടെങ്കിലും വര്‍ദ്ധിച്ച ചെലവ് കാരണം അത് സാധ്യമല്ലെന്നാണ് ഗാര്‍ഡയുടെ നിലപാട്.അയര്‍ലണ്ടിലെ ഇരുനൂറോളം വരുന്ന പ്രധാന കള്ളന്‍മാരെ ടാഗണിയിക്കണമെങ്കില്‍ ദിവസം ആയിരക്കണക്കിന് യൂറോ ചിലവിടേണ്ടി വരും.ഒരു കള്ളനെ ഇലക്ട്രോണിക് ടാഗണിയിപ്പിച്ചു നിരീക്ഷിക്കുന്നതിന് 90 യൂറോയോളം ദിവസം ചെലവ് വരും.ഇത് താങ്ങാനുള്ള ധനശേഷി ഗാര്‍ഡയ്ക്ക് ഇല്ലെന്നാണ് വിശദീകരണം.

Scroll To Top