Saturday December 03, 2016
Latest Updates

വൈദ്യുതി ഉപഭോഗം ചുരുക്കുന്നവര്‍ക്ക് ഇന്‍സന്റീവ് പദ്ധതി,100 യൂറോ വീതം തിരിച്ചു നല്‍കും 

വൈദ്യുതി ഉപഭോഗം ചുരുക്കുന്നവര്‍ക്ക് ഇന്‍സന്റീവ് പദ്ധതി,100 യൂറോ വീതം തിരിച്ചു നല്‍കും 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നവര്‍ക്ക് കൂടുതല്‍ ഇന്‍സന്റീവ് പദ്ധതികളുമായി നാഷണല്‍ ഗ്രിഡ് ഓപ്പറേറ്ററായ എയര്‍ ഗ്രിഡ്. വീട്ടുപകരണങ്ങളുടെ പ്രവര്‍ത്തന സമയം കുറച്ച് രാജ്യത്ത് ഏകദേശം 1,500 കുടുംബങ്ങള്‍ ആദ്യഘട്ടത്തില്‍ ഈ പദ്ധതിയില്‍ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയര്‍ഗ്രിഡ് എക്‌സിക്യൂട്ടീവ് ഫിന്റന്‍ സ്ലൈ പറഞ്ഞു. 

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പങ്കാളികളാവുന്ന വീട്ടുടമകള്‍ക്ക പ്രതിവര്‍ഷം 100 യുറോ നല്കും. ഒരുമാസത്തെ വൈദ്യുതി ബില്ലിന് ഏതാണ്ട് സമാനമാണിത്. ഈ പദ്ധതിയിലൂടെ വീടുകളിലേക്കുള്ള വൈദ്യതി ബന്ധം തടസപ്പെടുകയില്ലെന്നും ഉപഭോക്താവ് വാഷിംഗ് മെഷീന്‍ പോലെയുള്ള ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ് ചെയ്യേണ്ടതെന്നും സ്ലൈ വ്യക്തമാക്കി.വീട്ടില്‍ ഇല്ലാത്ത സമയങ്ങളിലും,പീക്ക് സമയങ്ങളിലും ആവശ്യമില്ലാത്ത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യുകയാണ് വേണ്ടത്. പദ്ധതിയില്‍ ഉള്‍പ്പെടുന്നവരുടെ വീടുകളിലെ വൈദ്യുത ഉപഭോഗം പ്രത്യേക ഡിവൈസ് ഉപയോഗിച്ചു നിരീക്ഷിക്കും.

ഡിമാന്‍ഡ് റെസ്‌പോണ്‍സ് എന്ന പേരിലറിയപ്പെടുന്ന ഈ പദ്ധതി വന്‍ വ്യവസായ സ്ഥാപനങ്ങളിലാണ് സാധാരണയായി നടപ്പിലാക്കുന്നത്. യൂറോപ്പിലെ വീടുകളില്‍ ഇതുവരെ ഈ പദ്ധതി നടപ്പാക്കിയിട്ടില്ല. അയര്‍ലണ്ടില്‍ 2013ല്‍ മാത്രം 57.8 മില്യന്‍ ടണ്‍ കാര്‍ബണ്‍ഡയോക്‌സൈസാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഊര്‍ജ ഉത്പാദനത്തിലൂടെ മാത്രം 11.3 മില്യന്‍ ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡ് പുറംതള്ളി. അതായത് മൊത്തം പുറംതളളുന്നതിന്റെ 20 ശതമാനം. 

വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി ഇന്ധനം കത്തിക്കുമ്പോള്‍ പുറംതള്ളപ്പെടുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ പണം ലാഭിക്കുകയെന്നതുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 



Scroll To Top