Monday January 23, 2017
Latest Updates

ഫിനഗേലുമായി സഖ്യം തിരഞ്ഞെടുപ്പില്‍ തുടരണമെന്നില്ലെന്ന് ജോണ്‍ ബര്‍ട്ടന്‍

ഫിനഗേലുമായി സഖ്യം തിരഞ്ഞെടുപ്പില്‍ തുടരണമെന്നില്ലെന്ന് ജോണ്‍ ബര്‍ട്ടന്‍

ഡബ്ലിന്‍:തിരഞ്ഞെടുപ്പിനു ശേഷം ലേബര്‍ പാര്‍ട്ടി ഫിനഗേലുമായി സഖ്യമുണ്ടാക്കുമെന്ന് ഉറപ്പൊന്നുമില്ലെന്ന് ഉപപ്രധാനമന്തി ജോണ്‍ ബര്‍ട്ടന്‍. ചില മന്ത്രിമാര്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ആവശ്യപ്പെടുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ബര്‍ട്ടന്‍.

എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ സജ്ജമാണ്. എന്നാല്‍, അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്നതിനാണ് ലേബര്‍ പാര്‍ട്ടി മുന്‍തൂക്കം നല്‍കുന്നത്. രണ്ടു പാര്‍ട്ടികള്‍ക്കും തങ്ങളുടേതായ നയങ്ങളുണ്ടെന്നും അവയില്‍ തന്നെ ഉറച്ചു നില്‍ക്കാനാണ് ശ്രമമെന്നും ബര്‍ട്ടന്‍ കൂട്ടിചേര്‍ത്തു. അടുത്ത തവണയും സഖ്യ സര്‍ക്കാര്‍ തന്നെ അയര്‍ലണ്ട് ഭരിക്കുമെന്നാണ് കരുതപ്പെടുന്നത്.
യുകെയിലെ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കുണ്ടായ അതേ ഗതി തന്നെയായിരിക്കും ഈ സര്‍ക്കാറിനെയും കാത്തിരിക്കുന്നതെന്ന വാദവും ബര്‍ട്ടന്‍ തള്ളി. 

Scroll To Top