Wednesday January 18, 2017
Latest Updates

ഐറിഷ് ഇലക്ഷന്‍ ഈ വര്‍ഷം തന്നെയാവുമെന്ന് സൂചനകള്‍,ഫിനഗേല്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്നു 

ഐറിഷ് ഇലക്ഷന്‍ ഈ വര്‍ഷം തന്നെയാവുമെന്ന് സൂചനകള്‍,ഫിനഗേല്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്നു 

ഡബ്ലിന്‍:ഐറിഷ് പാര്‍ലമെന്റിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പ് രണ്ട് മാസത്തിനുള്ളില്‍ ഉണ്ടാവുമെന്ന് സൂചനകള്‍ ബലപ്പെടുന്നു. നവംബര്‍ 20 ന് രാജ്യം പോളിംഗ് ബൂത്തിലേക്ക് പോകുമെന്ന ഇവാന്‍ യേറ്റ്‌സിന്റെ പ്രസ്താവന ഇതിന് ബലമേകുന്നു.അതേ സമയം എന്ട കെന്നിയുടെ വിശ്വസ്തനും യൂറോപ്യന്‍ കമ്മീഷണറുമായ ഫില്‍ ഹോഗന്‍ ബ്രസല്‍സില്‍ തന്നെ സന്ദര്‍ശിക്കാന്‍ എത്തിയ ഫിനഗേല്‍ നേതാക്കളോടും ഇതേ അഭിപ്രായം പരസ്യമാക്കി.നവംബറില്‍ ഇലക്ഷന്‍ നടക്കും എന്നാണ് ഹോഗനും പാര്‍ട്ടി സംഘടനാ ഭാരവാഹികളെ അറിയിച്ചത് 

എന്‍ഡാ കെന്നി ഇത് പൂര്‍ണ്ണമായും നിഷേധിക്കുന്നെങ്കിലും, അദ്ദേഹത്തിന്റെ പഴയ മന്ത്രി സഭാ സഹപ്രവര്‍ത്തകനും ബ്രോഡ്കാസ്റ്ററുമായ യേറ്റ്‌സിന്റെ പ്രവചനം യാഥാര്‍ത്ഥ്യമാകാനാണ് സാദ്ധ്യത കൂടുതല്‍. ഫിനെഗല്‍ പാര്‍ട്ടി 60 സീറ്റുകളാണ് ലക്ഷ്യം വെക്കുന്നതെന്നും യേറ്റ്‌സ് പറയുന്നു. അടുത്ത വര്‍ഷം ആദ്യം വരെ തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് ഭരണമുന്നണി ആണയിടുമ്പോഴും കാര്യങ്ങള്‍ മറിച്ചാവും സംഭവിക്കുക എന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെടുന്നു. 

ഫിനെ ഗേലിന്റെ നേത്യത്വത്തിലുള്ള പല പ്രമുഖരും ഈ വര്‍ഷാവസാനത്തിന് മുമ്പ് തിരഞ്ഞെടുപ്പ് നടക്കണമെന്ന അഭിപ്രായക്കാരാണ്. ഒക്ടോബര്‍ 13 ലെ ബഡ്ജറ്റ് പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതാണ് നല്ലതെന്നാണ് അവരുടെ നിലപാട്. എ്ന്നാല്‍ സര്‍ക്കാര്‍ കാലാവധി തികച്ചതിനു ശേഷം, അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടത്തുന്നതിലാണ് ലേബര്‍ പാര്‍ട്ടിക്ക് താത്പ്പര്യം.

Scroll To Top