Wednesday February 21, 2018
Latest Updates

ക്രിസ്മസിന് മുമ്പ് അയര്‍ലണ്ടില്‍ പൊതു തിരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്ന് സൂചന നല്‍കി വരദ്കര്‍ 

ക്രിസ്മസിന് മുമ്പ് അയര്‍ലണ്ടില്‍ പൊതു തിരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്ന് സൂചന നല്‍കി വരദ്കര്‍ 

ഡബ്ലിന്‍:ഏതെങ്കിലും കാരണവശാല്‍ അയര്‍ലണ്ടില്‍ ഒരു പൊതു തിരഞ്ഞെടുപ്പ് വേണ്ടി വന്നാല്‍ അത് ക്രിസ്മസിന് മുമ്പ് നടത്തുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കറുടെ പ്രഖ്യാപനം.

ഉപ പ്രധാനമന്ത്രിയ്‌ക്കെതിരെ ഫിനാഫാള്‍ ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് ശേഷവും,ഫിനാഫാള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.എന്നാല്‍ അവിശ്വാസപ്രമേയവുമായി മുമ്പോട്ട് പോകാന്‍ തന്നെയാണ് ഫിനാഫാളിന്റെ തീരുമാനം.

എന്ത് വില കൊടുത്തും ഉപ പ്രധാനമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്സ് ജെറാള്‍ഡിനെ രക്ഷിക്കാനാണ് പ്രധാനമന്ത്രിയുടെയും,ഫിനഗേലിന്റെയും തീരുമാനം.’എന്നെയും എന്റെ ഭരണത്തെയും രക്ഷിക്കാന്‍ നല്ലവളായ ഒരു സ്ത്രീയെ വണ്ടിക്കടിയിലേക്ക് ഇട്ടു കൊടുക്കാന്‍ ഞാനില്ല.’വരദ്കര്‍ ഇന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചു.രാജിയുടെ പ്രശ്നം ഉദിക്കുന്നില്ല.പ്രധാനമന്ത്രി പറഞ്ഞു.

സര്‍ക്കാരിനെ പിന്തുണച്ചില്ലെങ്കിലും എതിര്‍ക്കാത്ത ഫിനാഫാളുമായി അഭിപ്രായ വ്യത്യാസം തുടരുകയാണെങ്കില്‍.ചൊവ്വാഴ്ചയ്ക്ക് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അയര്‍ലണ്ട് വീണ്ടും പോളിങ് ബൂത്തിലേക്ക് നീങ്ങേണ്ടി വരും.ലിയോ വരദ്കര്‍ പറഞ്ഞു.

ഗാര്‍ഡ വിസില്‍ബ്ലോവറെ അപമാനിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ ഇ മെയില്‍ വിവാദമാണ് ഫ്രാന്‍സിസ് ഫിറ്റ്സ് ജെറാള്‍ഡിനെതിരെ തിരിയാനുള്ള വഴിയിട്ടത്.ഫിനാഫാളും,ഷിന്‍ ഫെയ്നുമാണ് ഉപ പ്രധാനമന്ത്രിയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സത്യത്തിന്റെ പിന്തുണയില്ലാതെ അനാവശ്യവിവാദത്തിന്റെ പേരില്‍ രാജ്യത്തെ ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് തള്ളിയിട്ടാല്‍ അതിന്റെ ഉത്തരവാദികള്‍ ഫിനാഫാളും,ഷിന്‍ ഫെയ്നുമായിരിക്കുമെന്ന് ലിയോ വരദ്കര്‍ അഭിപ്രായപ്പെട്ടു.

Scroll To Top