Tuesday December 06, 2016
Latest Updates

ഫിയാനാ ഫാള്‍ മുന്നോട്ട്

ഫിയാനാ ഫാള്‍ മുന്നോട്ട്

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഏറ്റവും ജനപ്രിയ പാര്‍ട്ടി ഫിയനാഫാളെന്ന് പുതിയ സര്‍വേ ഫലം. സണ്‍ഡേ ടൈംസ് നടത്തിയ സര്‍വേയിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പിന്തുണയ്ക്കുന്ന പാര്‍ട്ടി ഫിയനാഫാള്‍ ആണെന്ന് വ്യക്തമായത്. മൈക്കല്‍ മാര്‍ട്ടിന്‍ നേതൃത്യം വഹിക്കുന്ന പാര്‍ട്ടിക്ക് 30% ജനങ്ങളുടെ പിന്തുണയാണുള്ളത്. മുന്‍ സര്‍വേയെക്കാള്‍ 2% അധികമാണ് ഇത്.

ഫിനഗേലിനെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ 26% ആണ്. മുമ്പ് ഇത് 23% ആയിരുന്നു. മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഇങ്ങനെ: ഷിന്‍ ഫെന്‍ 17%, ലേബര്‍ 5%, സ്വതന്ത്രരും മറ്റുള്ളവരും 23%.
ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

Scroll To Top