Tuesday February 21, 2017
Latest Updates

രാജഗോപാലിനു വിജയം

രാജഗോപാലിനു വിജയം

തിരുവനന്തപുരം: താമര വിരിയുകയാണ് കേരളത്തില്‍. ഇലക്ഷനില്‍ തോല്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടിരുന്ന ഒ രാജഗോപാലിനെ ഒടുവില്‍ മലയാളി അനുഗ്രഹിച്ചിരിക്കുന്നു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അരുവിക്കര ഉപതിരഞ്ഞെടുപ്പിലും കഴിഞ്ഞ തവണ നേമത്തുമെല്ലാം പരാജയപ്പെട്ട രാജഗോപാല്‍ ഇക്കുറി പക്ഷേ, വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുകയായിരുന്നു. ഒരു ഘട്ടത്തില്‍ പോലും രാജഗോപാലിനു മുകളില്‍ പോകാന്‍ സിപിഎം സ്ഥാനാര്‍ത്ഥി ശിവന്‍ കുട്ടിക്കായില്ല.
നേമത്ത് ഇടയ്ക്ക് വോട്ടുമറിക്കാനായി ബിജെപി യിലെ തന്നെ ചില കേന്ദ്രങ്ങളില്‍ ശ്രമം നടന്നിരുന്നു. അതെല്ലാം യഥാസമയം തടയിട്ടു നടത്തിയ പ്രവര്‍ത്തനം കൂടിയാണ് രാജഗോപാലിനു വിജയം സമ്മാനിച്ചിരിക്കുന്നത്.
സിറ്റിംഗ് എംഎല്‍എ എന്ന നിലയില്‍ പല പ്രാദേശിക വിഷയങ്ങളും ശിവന്‍കുട്ടിക്ക് എതിരായി വന്നിരുന്നു. ഇതെല്ലാം ചേര്‍ന്നാണ് അദ്ദേഹത്തിനു പരാജയം സമ്മാനിച്ചിരിക്കുന്നത്.

Scroll To Top