Sunday December 04, 2016
Latest Updates

156 സ്ഥാനങ്ങളിലേയും ഫലം പ്രഖ്യാപിച്ചു:2 സ്ഥാനങ്ങള്‍ക്കായി വോട്ടെണ്ണല്‍ തുടരുന്നു

156 സ്ഥാനങ്ങളിലേയും ഫലം പ്രഖ്യാപിച്ചു:2 സ്ഥാനങ്ങള്‍ക്കായി വോട്ടെണ്ണല്‍ തുടരുന്നു

ഡബ്ലിന്‍:ലോംഗ് ഫോര്‍ഡ് വെസ്റ്റ് മീത്ത്,ഡബ്ലിന്‍ സൌത്ത് സെന്‍ട്രല്‍,എന്നീ 2 നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള 2  ടി ഡി മാരെ കൂടി തിരഞ്ഞെടുക്കാന്‍ ബാക്കി നില്‍ക്കേ ആകെയുള്ള 158 ഡയല്‍ പ്രതിനിധികളില്‍ 49 സ്ഥാനങ്ങള്‍ നേടി ഫിനഗേല്‍ മുന്നേറ്റം തുടരുന്നു.ഡയലില്‍ ഏറ്റവും കൂടുതല്‍ സ്ഥാനം ഫിനഗേലിനായിരിക്കുമെന്ന് ഉറപ്പായി.

റിച്ചാര്‍ഡ് ബ്രൂറ്റനും,ഫിയനാ ഫാളിന്റെ ഷോണ്‍ ഹോഗ്വേയും ജയിച്ച ബൂമോണ്ട് ഉള്‍പ്പെടുന്ന ഡബ്ലിന്‍ ബേ മണ്ഡലത്തിലെ അന്തിമ ഫലവും പ്രഖ്യാപിച്ചു.ലേബറിന്റെ മന്ത്രി ഔഥാന്‍ ഓ റിദ്രോണ്‍ ഇവിടെ പരാജയപ്പെട്ടു.ഷിന്‍ ഫെയിനിന്റെ ഡെന്നിസ് മൈക്കിളും,സ്വതന്ത്ര സ്ഥാനാര്‍ഥികളായ ടോമി ബ്രോഗലും,ഫീനിയാന്‍ മാക് രാതും തിരഞ്ഞെടുക്കപ്പെട്ടു.
അവസാന കക്ഷിനില155

നാലംഗ ലോങ്ങ്‌ഫോര്‍ഡ് മണ്ഡലത്തില്‍ ഫിയനാ ഫാളിനും സ്വതന്ത്രനും ഓരോ സീറ്റ് ലഭിച്ചിരുന്നു.മൂന്നാം സീറ്റ് ഫിനഗേല്‍ നേടിയേക്കും.ബാക്കി സ്ഥാനങ്ങള്‍ക്ക് വേണ്ടി ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്.സ്വതന്ത്രന്‍,ഷിന്‍ഫെയിന്‍,ലേബര്‍,ഫിയനാഫാള്‍ സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്.

ഡബ്ലിന്‍ സൌത്ത് സെന്ട്രളില്‍ പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് സ്ഥാനാര്‍ഥിയും ഫീയനാഫാളും തമ്മിലാണ് അവസാനത്തെ ഒരു സീറ്റിനു വേണ്ടി മത്സരിക്കുന്നത്. 35 വോട്ടിനു പിബിപി ജയിച്ചതാണെങ്കിലും തര്‍ക്കമുള്ള 170 വോട്ടുകളുടെ കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കാനുണ്ട്

Scroll To Top