Friday December 09, 2016
Latest Updates

അഴിമതിയ്ക്കും വര്‍ഗീയ പ്രീണനത്തിനുമെതിരെ ജനവിധി,എല്‍ ഡി എഫിന് വിജയം,ബി ജെ പി യ്ക്കും മുന്നേറ്റം 

അഴിമതിയ്ക്കും വര്‍ഗീയ പ്രീണനത്തിനുമെതിരെ ജനവിധി,എല്‍ ഡി എഫിന് വിജയം,ബി ജെ പി യ്ക്കും മുന്നേറ്റം 

ttrകൊച്ചി:കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥപനാങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യൂ ഡി എഫിന് തകര്‍ച്ച.കേരള ജനത നിലവിലുള്ള ഭരണത്തിനെതിരെ വിധിയെഴുതിയപ്പോള്‍ സംസ്ഥാനത്തെ ഗ്രാമബ്ലോക്ക്,ജില്ലാ, നഗരസഭ കോര്‍പറേഷന്‍ എന്നിവിടങ്ങളിലെല്ലാം എല്‍.ഡി.എഫിനാണ് മേല്‍ക്കൈ.ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരം കോര്‍പറേഷനിലടക്കം വന്‍ തിരിച്ചടിയാണ് യു.ഡി.എഫിന് നേരിട്ടിരിക്കുന്നത്.യൂ ഡി എഫിനെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളി തിരുവനന്തപുരം കോര്‍പറേഷനില്‍ വന്‍ മുന്നേറ്റമാണ് ബി.ജെ.പി നടത്തിയിരിക്കുന്നത്.

ഇതുവരെ സാന്നിധ്യമറിയിക്കാതിരുന്ന പല ഇടങ്ങളിലും ബി.ജെ.പി അക്കൗണ്ട് തുറന്നു.
സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ നാലിടത്ത് എല്‍.ഡി.എഫ് ആണ് മുന്നില്‍. തിരുവനന്തപുരം,കൊല്ലം,തൃശൂര്‍,കോഴിക്കോട്,കൊച്ചി,കണ്ണൂര്‍ എന്നിവിടങ്ങളില്‍ യു.ഡി.എഫ് മുന്നിട്ടു നില്‍ക്കുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബി.ജെ.പി രണ്ടാംസ്ഥാനത്തത്തെി.
152 ബ്‌ളോക്ക് പഞ്ചായത്തുകളില്‍ 90 ഇടങ്ങളില്‍ എല്‍.ഡി.എഫ്ഉം 60 ഇടത്ത് യൂ.ഡി.എഫും മുന്നേറുന്നു.
941 ഗ്രാമപഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് 445 ഇടങ്ങളിലും യ.ഡി.എഫ് 340ഉം ഇടങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നു. ബി.ജെ.പി 27 ഗ്രാമപഞ്ചായത്തുകളില്‍ മുന്നിലാണ്.
86 മുനിസിപ്പാലിറ്റികളില്‍ 45ല്‍ എല്‍.ഡി.എഫും 39ല്‍ യു.ഡി.എഫും ലീഡ് ചെയ്യുന്നു. പാലക്കാട് ബി.ജെ.പിയാണ് മുന്നില്‍. 14 ജില്ലാ പഞ്ചായത്തുകളില്‍ 7 വീതം എല്‍.ഡി.എഫും യു.ഡി.എഫും മുന്നേറുന്നു.

തെരഞ്ഞെടുപ്പിന്റെ ആദ്യഫലത്തില്‍ ചിലയിടങ്ങളില്‍ ലീഗിന് തിരിച്ചടി നേരിട്ടെങ്കിലും മലപ്പുറം മുനിസിപ്പാലിറ്റിയില്‍ ലീഗ് മുന്നേറ്റം. മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫ്. ജില്ലാ പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് മുന്‍തൂക്കം. ലീഗും കോണ്‍ഗ്രസും ഇടഞ്ഞു നിന്ന സ്ഥലങ്ങളില്‍ എല്‍.ഡി.എഫിന് നേട്ടം. കൊണ്ടോട്ടിയില്‍ ലീഗ് വിരുദ്ധ മുന്നണിക്ക് നേട്ടം. പെരിന്തല്‍മണ്ണയില്‍ ഒപ്പത്തിനൊപ്പം. തിരൂര്‍ നഗരസഭ എല്‍.ഡി.എഫ് പിടിച്ചെടുത്തു. കോട്ടക്കല്‍, താനൂര്‍ മുനിസിപ്പാലിറ്റികളില്‍ ബി.ജെ.പി സീറ്റ് നേടി.

Scroll To Top