Tuesday March 20, 2018
Latest Updates

പോള്‍ മര്‍ഫി പാട്ടും പാടി ജയിക്കും,ഡണ്‍ലേരിയില്‍ അട്ടിമറി ഉണ്ടായേക്കും,ആന്‍മേരി ഡര്‍മോഡിയ്ക്കും ജയസാധ്യത

പോള്‍ മര്‍ഫി പാട്ടും പാടി ജയിക്കും,ഡണ്‍ലേരിയില്‍ അട്ടിമറി ഉണ്ടായേക്കും,ആന്‍മേരി ഡര്‍മോഡിയ്ക്കും ജയസാധ്യത

ഡബ്ലിന്‍:ഐറിഷ് പാര്‍ലമെന്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് സമാപിച്ചു.കൃത്യമായ പോളിംഗ് ശതമാനം നാളെ പുലര്‍ച്ചയൊടെയെ അറിയാനാവു.55 ശതമാനം പോളിംഗ് നടന്നുവെന്ന് മാധ്യമ ഏജന്‍സികള്‍ ആദ്യ റിപ്പോര്‍ട്ട് നല്കുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായ കണക്കല്ല.അന്തിമ മണിക്കൂറിലെ തിരക്ക് പരിഗണിക്കുമ്പോള്‍ ശതമാനക്കണക്ക് കൂടാനാണ് സാധ്യത. രാവിലെ 9 മണിയ്ക്ക് വോട്ടെണ്ണല്‍ തുടങ്ങും.രണ്ടു മണിയോടെ മിക്ക മണ്ഡലങ്ങളില്‍ നിന്നും ഉള്ള ആദ്യ വിജയിയെ പ്രഖ്യാപിക്കാന്‍ ആയേക്കും.പ്രിഫറന്‍സ് വോട്ടുകള്‍ എണ്ണുന്നത് സാങ്കേതികമായി സമയമെടുക്കും എന്നതിനാല്‍ ചില മണ്ഡലങ്ങളില്‍ എങ്കിലും വോട്ടെണ്ണല്‍ ദിവസങ്ങളോളം നീണ്ടേക്കാം.എങ്കിലും ബഹു ഭൂരിപക്ഷം സീറ്റുകളിലേയും വിജയികളെയും ശനിയാഴ്ച്ച തന്നെ അറിയാനാവും.

മലയാളികള്‍ കൂടുതല്‍ താമസിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ ജയസാധ്യതയെ കുറിച്ച് ഐറിഷ് മലയാളി ടീം തയാറാക്കിയ റിപ്പോര്‍ട്ടിലെ ആദ്യ ഭാഗം താഴെ ചേര്‍ക്കുന്നു

വിക്ലോ:വിക്ലോ,ബ്രേ,ഗ്രേസ് ടൌണ്‍ ,ഈസ്റ്റ് കാര്‍ലോ എന്നി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വിക്ലോ ആന്‍ഡ് ഈസ്റ്റ് കാര്‍ലോ മണ്ഡലത്തില്‍ നിന്നും 5 പേരാണ് തിരഞ്ഞെടുക്കപ്പെടേണ്ടത് :ഫിനഗേലിന്റെ ആന്ട്രൂ ഡോയല്‍,സൈമണ്‍ ഹാരീസ്,സോഷ്യല്‍ ഡമോക്രാടിക്‌സ് സ്ഥാനാര്‍ഥി സ്റ്റീഫന്‍ ഡോണലി,ഷിന്‍ ഫെയിനിന്റെ ജോണ്‍ ബ്രാഡി,എന്നിവരെ കൂടാതെ ജയിക്കാന്‍ സാധ്യതയുള്ള മറ്റൊരു സ്ഥാനര്‍ഥി ഗര്‍ഭ ച്ഛിദ്ര നയം നടപ്പാക്കാനുള്ള ഫിനഗേല്‍ നയത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് റുവന പാര്‍ട്ടിയില്‍ ചേര്‍ന്ന ബില്ലി ട്ടിമ്മിന്‌സാണ്.ദൗര്‍ഭാഗ്യം അദ്ദേഹത്തെ പിടി കൂടിയാല്‍ മാത്രമേ ഫിയാനഫാള്‍ സ്ഥാനാര്‍ഥി ഇവിടെ ജയിക്കുകയുള്ളൂ എന്നാണ് വിലയിരുത്തല്‍.
ഡബ്ലിന്‍ റാത്ത് ടൌണ്‍ :മൂന്നംഗ ഡബ്ലിന്‍ റാത്ത് ടൌണ്‍ മണ്ഡലത്തില്‍ ജയിക്കുമെന്ന് ഉറപ്പായ രണ്ടു പേരാണ് ഉള്ളത്.സ്വതന്ത്ര സ്ഥാനാര്‍ഥി ഷെയിന്‍ റോസും,ഫിയന ഫാളിന്റെ മേരി വൈറ്റും.ഫിനഗേലിന്റെ അലന്‍ ഷാറ്റര്‍ ജയിക്കാനാണ് സാധ്യതയെങ്കിലും പാര്‍ട്ടിയിലെ ചേരി തിരിവ് മറ്റൊരു സ്ഥാനാര്‍ഥിയായ ജോസഫ് മാഡിഗനെ ജയിപ്പിക്കാനും സാധ്യതയുണ്ട്.അലന്‍ ഷാറ്റര്‍ പ്രതിസന്ധിയിലാണ് എന്നര്‍ഥം.നിലവിലുള്ള സ്വതന്ത്ര ടി ഡി യായ പീറ്റര്‍ മാത്യൂസ്,ഇവിടെ കടുത്ത മത്സരമാണ് നേരിടുന്നത്.

ഡണ്‍ലേരി:അട്ടിമറികള്‍ സംഭവിക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് ഡണ്‍ലേരി എന്നാണ് വിലയിരുത്തപ്പെടുന്നത്.മണ്ഡലത്തില്‍ ഏറെ ശക്തമായ സാന്നിധ്യമുള്ള ഫിനഗേല്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെടും എന്ന സൂചനയാണ് അവസാനവട്ട പ്രചരണം നല്കിയത്.ഫിനഗേലിന്റെ സ്പീക്കറായിരുന്ന ഷോണ്‍ ബാരറ്റ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതൊഴിച്ചാല്‍ ഫിയനാ ഫാളിന്റെ രണ്ടു സ്ഥാനാര്‍ഥികളായ കോമാക്ക് ഡേവ്‌ളിനും,മുന്‍ വിദ്യാഭ്യാസ മന്ത്രി മേരി ഹാനഫിനും ജയിച്ചു കയറിയാല്‍ അത്ഭുതപ്പെടാനില്ല.അത്രയ്ക്ക് ശക്തമായ മത്സരമാണ് ഡണ്‍ലേരിയില്‍ ഫിയനാ ഫാള്‍ സ്ഥാനാര്‍ഥികള്‍ നടത്തിയത്.നാലംഗങ്ങളെ തിരഞ്ഞെടുക്കേണ്ട ഈ മണ്ഡലത്തില്‍ ബാക്കിയുള്ള ഒരു സ്ഥാനം നിലവിലുള്ള റ്റി ഡിയും പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് സ്ഥാനാര്‍ഥിയുമായ റിച്ചാര്‍ഡ് ബോയിഡ് ബാരറ്റ് ജയിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല

ഡബ്ലിന്‍ സൗത്ത് വെസ്റ്റ്:മലയാളികള്‍ ഏറെയുള്ള താല ഉള്‍പ്പെടുന്ന അഞ്ചംഗ മണ്ഡലമായ ഡബ്ലിന്‍ സൌത്ത് വെസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ജയിച്ചെത്തും എന്ന് പറയാവുന്നത് വിപ്ലവകാരി എന്ന് പോലും വിശേഷിപ്പിക്കാവുന്ന പോള്‍ മര്‍ഫി(പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്)ആണ്.ഷിന്‍ ഫെയിന്റെ രണ്ടു സ്ഥാനാര്‍ഥികളും മണ്ഡലത്തില്‍ വിജയിക്കും എന്ന് പ്രവച്ചനമുള്ളപ്പോള്‍ ഫിയന ഫാള്‍ സ്ഥാനാര്‍ഥിയ്ക്ക് ഈ മണ്ഡലത്തില്‍ സാധ്യത തീരെ കുറവാകുകയാണ്.ഫിനഗേലിന്റെ ആന്‍മേരി ഡര്‍മോഡിയും,റുവാനായുടെ റോണന്‍ മാക് മോഹനും ജയിക്കുന്നവരുടെ പട്ടികയില്‍ ഉണ്ട്ഫിനഗേല്‍ സ്ഥാനാര്‍ഥിയായ ആന്‍മേരിയ്ക്ക് ബ്രിയാന്‍ ഹെയ്‌സിന്റെ പിന്തുണയുള്ള മറ്റൊരു പാര്‍ട്ടി സ്ഥാനാര്‍ഥിയായ കോളം ബ്രോഫിയില്‍ നിന്നാണ് കടുത്ത മത്സരം നേരിടേണ്ടി വന്നത്.അതേ പോലെ റോണന്‍ മാക്‌മോഹന്‍ ജയിച്ചില്ലെങ്കില്‍ മാത്രമേ ഫിയനാ ഫാളിന്റെ സ്ഥാനാര്‍ഥി ജോണ്‍ ലാഹറ്റിന് ഇവിടെ വിദൂര സാധ്യത പോലും തേടേണ്ടതുള്ളൂ.

Scroll To Top