Thursday December 08, 2016
Latest Updates

ഫിനഗേലിന് ആശ്വാസം:അന്തിമ ഘട്ടത്തില്‍ പിന്തുണ കൂടുന്നു

ഫിനഗേലിന് ആശ്വാസം:അന്തിമ ഘട്ടത്തില്‍ പിന്തുണ കൂടുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായവോട്ടെടുപ്പുകളില്‍ ഭരണകക്ഷിയായ ഫിനഗേലിനു നേരിയ മുന്നേറ്റം.ആദ്യ ഘട്ടത്തിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കും തകര്‍ച്ചയ്ക്കും ശേഷം തിരിച്ചുപിടിച്ച ജനപിന്തുണ ഫിനഗേല്‍ വൃത്തങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്.സണ്ടേ ബിസിനസ് പോസ്റ്റ്/ റെഡ് സീ സര്‍വേയിലാണ് ഫിനഗേല്‍ നാല് പോയന്റു തിരികെ പിടിച്ചു വീണ്ടും 30 പോയന്റുകളില്‍ എത്തിയതായി വിലയിരുത്തപ്പെടുന്നത്.ഈ സര്‍വേ പ്രകാരം ലേബര്‍ പാര്‍ട്ടിയ്ക്ക് ഒരുശതമാനം കുറഞ്ഞ് 8 പോയിന്റും,ഫിയനാ ഫാളിന് ഒരു ശതമാനം കുറഞ്ഞു 18 പോയിന്റും,ഷിന്‍ ഫെയിന് ഒരു ശതമാനം കുറഞ്ഞ് 16 പോയിന്റുമാണ് ലഭിച്ചിട്ടുള്ളത്.അതേ സമയം സ്വതന്ത്രര്‍ക്കും ചെറു പാര്‍ട്ടികള്‍ക്കും ഇപ്പോഴും 28 ശതമാനം പിന്തുണ രാജ്യത്തുണ്ട്.

മില്‍ വാര്‍ഡ് ബ്രൌണ്‍ നടത്തിയ സര്‍വേ പ്രകാരം ഫിനഗേലിന് 27 ശതമാനവും ഫിയനാ ഫാളിന് 23 ശതമാനവും പിന്തുണയാണ് ഉള്ളത്.ഷിന്‍ ഫെയിന്റെ പിന്തുണ ഇവരുടെ മുന്‍ സര്‍വെയെ അപേക്ഷിച്ചു കുറഞ്ഞു 19 ശതമാനമായി.സ്വതന്ത്രക്കും ചെറുപാര്‍ട്ടികള്‍ക്കും 27 ശതമാനം വോട്ടു ലഭിച്ചേക്കും.

Scroll To Top