Friday September 22, 2017
Latest Updates

ഐറിഷ് ഇലക്ഷന്‍ അഭിപ്രായ വോട്ടെടുപ്പ്:എന്‍ഡാ കെന്നി കിതയ്ക്കുന്നു,ലേബറിന് തിളക്കം 

ഐറിഷ് ഇലക്ഷന്‍ അഭിപ്രായ വോട്ടെടുപ്പ്:എന്‍ഡാ കെന്നി കിതയ്ക്കുന്നു,ലേബറിന് തിളക്കം 

ഡബ്ലിന്‍:ഇലക്ഷന്‍ തീയതി കൈകാര്യം ചെയ്യുന്നതില്‍ എന്‍ഡാ കെന്നിയ്ക്ക് ഉണ്ടായ പിഴവ് ഫിനെഗെലിന്റെ ജനസമ്മതി 24 ശതമാനത്തിലേക്ക് താഴ്ത്തിയതായി റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഭരണ കക്ഷിയിലെ ലേബര്‍ പാര്‍ട്ടിക്കാവട്ടെ ഇത് ഗുണമായി, പാര്‍ട്ടിയുടെ സ്വീകാര്യതയില്‍ 8 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 

ഫിനാ ഫെയിലിന്റെ ജനസ്വീകാര്യത 20 ശതമാനത്തില്‍ നിന്ന് 19 ശതമാനത്തിലേക്ക് വഴുതിയോടെ പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യത്തില്‍ തുല്യരായി, സിന്‍ ഫെയിന്റെ സ്വീകാര്യത 19 ശതമാനം തന്നെ ആയിരുന്നു. ബജറ്റിന് മുന്നോടിയായി സണ്‍ഡേ ടൈംസ് നടത്തിയ ബിഹേവിയര്‍ ആന്‍ഡ് ആറ്റിറ്റിയൂഡ് പോളിലാണ് ഈ കണ്ടെത്തല്‍. 

ഇന്നലെ ഫിനെഗെല്‍ പ്രസിഡന്റ് നല്‍കിയ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയ കെന്നിയോട് പിന്തുണ കുറഞ്ഞതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇലക്ഷന്‍ എ്ന്നത് സര്‍ക്കാരിന്റെ സ്ഥിരതയും ഉറപ്പില്ലായ്മയും തമ്മിലുളള് ഒരു മത്സരത്തിന്റെ വിഷയമാണ് എ്ന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, തൊഴില്‍ ഇല്ലായ്മ 6 ശതമാനം കുറയ്ക്കാന്‍ തങ്ങള്‍ പദ്ധതിയിടുന്നു എന്ന് അവകാശപ്പെട്ടു. തന്റെ നേതൃത്വത്തിന്റെ കാലാവധിയില്‍ ഒരിക്കലും ഇലക്ഷന്‍ സമയത്തെക്കുറിച്ച താന്‍ ഒരു പരാമര്‍ശവും നടത്തിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. 

Scroll To Top