Friday November 24, 2017
Latest Updates

ആദ്യ ഘട്ടം തിരഞ്ഞെടുപ്പിനെ മഴ ചതിച്ചു, പോളിംഗ് 76 ശതമാനമായി കുറഞ്ഞു ,പ്രതീക്ഷയോടെ ഇരു മുന്നണികളും

ആദ്യ ഘട്ടം തിരഞ്ഞെടുപ്പിനെ മഴ ചതിച്ചു, പോളിംഗ് 76 ശതമാനമായി കുറഞ്ഞു ,പ്രതീക്ഷയോടെ ഇരു മുന്നണികളും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏഴ് ജില്ലകളിലെ ജനപ്രതിനിധികളെ നിശ്ചയിക്കാനുള്ള വേട്ടെടുപ്പ് സമാപിച്ചു.ആദ്യകണക്കുകള്‍ അനുസരിച്ച് 76 ശതമാനം പോളിംഗ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഇടുക്കി,തിരുവനന്തപുരം അടക്കമുള്ള പല തെക്കന്‍ ജില്ലകളിലും മഴ തകര്‍ത്ത് പെയ്തതിനാല്‍ പതിനൊന്നു മണിയോടെ പോളിംഗ് മന്ദഗതിയില്‍ ആയെങ്കിലും പിന്നീട് കനത്ത പോളിംഗ് നടന്നിരുന്നു,

കൊല്ലം പെരുനാട്ടില്‍ എല്‍ ഡി എഫ് സ്ഥാനര്‍ഥിയ്ക്ക് വെട്ടേറ്റതടക്കം നിരവധി അക്രമസംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കണ്ണൂര്‍ ഇരിട്ടിയിലെ പായം,കൂടാതെ, മുക്കം മുനിസിപ്പാലിറ്റി 20ാം ഡിവിഷന്‍ വെസ്റ്റ് ചേന്നമങ്ങലൂര്‍ മദ്രസ, കാസര്‍കോട് പിലിക്കോട് പഞ്ചായത്തിലെ 14ാം വാര്‍ഡ്, പയ്യോളി അയനിക്കാട് ഹോളി വെല്‍ഫെയര്‍ സ്?കൂള്‍, കൊല്ലം ചിറക്കട പഞ്ചായത്ത് കച്ചാലുമൂട് വാര്‍ഡ്, കോഴിക്കോട് കൊടുവള്ളി, തിരുവനന്തപുരം നെയ്യാറ്റിങ്കര മരതത്തൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലും മെഷീന്‍ തകരാറിലായി.
കോഴിക്കോട് ജില്ലയിലെ ചെമ്പനോട, ചക്കിട്ടപാറ, ചെരണ്ടത്തൂര്‍, പയ്യോളി, ഒഞ്ചിയം, മുട്ടുങ്ങല്‍, വളയം എന്നിവിടങ്ങളിളും വോട്ടിങ് മെഷീന്‍ തകരാറിലായിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വോട്ടെടുപ്പാണ് തുടങ്ങിയത്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകീട്ട് അഞ്ചിന് അവസാനിക്കും. അഞ്ച് മണിക്കുമുമ്പ് എത്തുന്നവര്‍ക്ക് സ്ലിപ് നല്‍കി വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, കോഴിക്കോട് , കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളില്‍ പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പിണറായി സ്‌കൂളിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോടിയേരി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. സിപിഐ നേതാവ് പന്യന്‍ രവീന്ദ്രന്‍ കക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. സിപിഎം നേതാവ് കാരായി ചന്ദ്രശേഖരന്‍ കണ്ണൂരില്‍ വോട്ട് രേഖപ്പെടുത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ കോഴിക്കോട് എരഞ്ഞിപ്പാലത്താണ് വോട്ട് രേഖപ്പെടുത്തിയത്.

കോണ്‍ഗ്രസ് നേതാക്കളായ എ. കെ ആന്റണി, എം. എം ഹസന്‍ എന്നിവര്‍ ജഗതി യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. സിപിഎം നേതാവ് അനിരുദ്ധനും ജഗതി യുപി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. കെപിസിസി പ്രസിഡന്റ് വി. എം സുധീരന്‍ കണ്ണമ്മൂല കുന്നുകുഴി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. ബിജെപി നേതാക്കളായ ഒ. രാജഗോപാല്‍ ജവഹര്‍ നഗര്‍ സ്‌കൂളിലും പി. പി മുകുന്ദന്‍ വലിയശാല തമിഴ്‌സംഘം സ്‌കൂളിലുമാണ് വോട്ട് രോഖപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ജവഹര്‍നഗര്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.സിപിഎം നേതാവ് എം. എ ബേബി തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. മന്ത്രി ശിവകുമാര്‍ ശാസ്തമംഗലം എന്‍എസ്എസ് എച്ച് എസ്എസില്‍ വോട്ട് രേഖപ്പെടുത്തി.vo 1vo2

സംസ്ഥാനത്ത് ആകെയുള്ള 21871 തദ്ദേശ വാര്‍ഡുകളില്‍ 9220 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. ആകെയുള്ള മുക്കാല്‍ ലക്ഷം സ്ഥാനാര്‍ഥികളില്‍ 31161 പേരാണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 11111006 പേര്‍ക്കാണ് വോട്ടവകാശം. വോട്ടര്‍മാരില്‍ സ്ത്രീകളാണ് കൂടുതല്‍. സംസ്ഥാനത്താകെയുള്ള 1316 അതീവ പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ 1019 എണ്ണവും ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ്. ഇതില്‍ പകുതിയും കണ്ണൂരിലും.

അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള 10 കമ്പനി അടക്കം 38000 സുരക്ഷാ ഉദ്യോഗസ്ഥരെ ഈ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. 2010ല്‍ സംസ്ഥാനത്ത് 76.32 ശതമാനമായിരുന്നു പോളിങ്. ഇടുക്കി ഒഴികെ ജില്ലകളില്‍ ആദ്യഘട്ടത്തില്‍ 75.33 ശതമാനവും രേഖപ്പെടുത്തിയിരുന്നു. ഫോട്ടോ പതിച്ച വോട്ടര്‍പട്ടികയും ത്രിതലത്തില്‍ വോട്ടുയന്ത്രവും ഏര്‍പ്പെടുത്തുന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണ്. ഒരു യന്ത്രത്തില്‍തന്നെ ഗ്രാമ–ബ്ലോക്–ജില്ലാ പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാം.

രണ്ടാംഘട്ടത്തില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ നവംബര്‍ അഞ്ചിനാണ് വേട്ടെടുപ്പ്. വോട്ടെണ്ണല്‍ ഏഴിന് നടക്കും. 

Scroll To Top