Friday December 09, 2016
Latest Updates

ഇനി ,എന്‍ഡാ കെന്നി നിങ്ങളെ കാണാന്‍ വന്നേക്കാം…

ഇനി ,എന്‍ഡാ കെന്നി നിങ്ങളെ കാണാന്‍ വന്നേക്കാം…

ഡബ്ലിന്‍:ഇനി മുതല്‍ തെരുവിലൂടെ നടക്കുമ്പോള്‍ എതിരെ വരുന്നവരെ ശ്രദ്ധിക്കാന്‍ മറക്കരുത്. ഒരു പക്ഷേ റോഡില്‍ വെച്ച് നിങ്ങള്‍ കുശലപ്രശ്‌നം നടത്താന്‍ പോകുന്നത് അയര്‍ലണ്ടിന്‍െ പ്രധാനമന്ത്രിയോടായിരിക്കും. വോട്ടര്‍മാരെ നേരിട്ടുകാണാനും സംസാരിക്കാനുമായി ഇനി മുതല്‍ പ്രഭാതങ്ങളില്‍ ഗവണ്‍മെന്റ് ബില്‍ഡിംഗുകളിലേക്ക് നടന്ന് പോകാനാണ് എന്‍ഡാ കെന്നിയുടെ പുതിയ തീരുമാനം. 

താന്‍ ഓഫീസിലേക്ക് നടന്നു പോകുമ്പോള്‍ ബസ് യാത്രികരെയും ടാക്‌സി ഡ്രൈവര്‍മാരെയും സാധാരണ ജനങ്ങളെയും കണ്ടുമുട്ടുന്നു എന്നും മറ്റാരും പറയാത്ത വിവരങ്ങള്‍ അവര്‍ തനിക്ക് പറഞ്ഞു തരു്ന്നുവെന്നും എ്ന്‍ഡാ കെന്നി തുറന്ന് പറയുന്നു. മെറിയോണ്‍ സ്‌ക്വയര്‍ പാര്‍ക്കില്‍ വെച്ച് 20 മിനിറ്റുകളാണ് വീടില്ലാത്ത ഒരാളുമായി പ്രധാന മന്ത്രി സംസാരിച്ചത്. ഇത് താന്‍ വല്ലാതെ ആസ്വദിക്കുന്നു എന്ന് പ്രസ്താവിച്ചു കഴിഞ്ഞു എന്‍ഡാ കെന്നി.എന്തായാലും കെന്നിയ്ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഉണ്ടാവാത്ത ജനതാത്പര്യം ഇലക്ഷന്‍ അടുത്തപ്പോള്‍ ഉണ്ടായിരിക്കുകയാണ്….

ഗ്രീസിലെ പ്രധാനമന്ത്രി ആയാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തോട്, മന്ത്രിമാരില്‍ നിന്ന് സ്‌റ്റേറ്റ് കാറുകളും അവരുടെ പോലീസ് ഓഫീസര്‍മാരേയും ഡ്രൈവര്‍മാരെയും തിരിച്ചെടുക്കുമെന്നും മന്ത്രിമാരുടെ ശമ്പളം 20 ശതമാനം കുറയ്ക്കുമെന്നുമായിരുന്നു കെന്നിയുടെ മറുപടി. 

സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്, സൈപ്രസിലെപ്പോലെ അയര്‍ലണ്ടിലെ ബാങ്കുകളുടെ സംരക്ഷണത്തിനായി സൈന്യത്തെ തയ്യാറാക്കി നിര്‍ത്താന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു എന്നും കെന്നി ഇന്നലെ വെളിപ്പെടുത്തി.

അടുത്ത വര്‍ഷം ആദ്യം ഇലക്ഷന്‍ നടത്തുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന, ഫെബ്രുവരിയിലോ മാര്‍ച്ചിലോ മാത്രമേ ഇലക്ഷന്‍ കാണുകയുള്ളൂ എന്ന സൂചനയാണ് നല്‍കുന്നത്.

Scroll To Top