Tuesday December 06, 2016
Latest Updates

അങ്കമാലിക്കാരുടെ പിന്തുണ മൂഞ്ഞേലിയ്ക്ക് നല്‍കണമെന്ന് അയര്‍ലണ്ടിലെ മലയാളികള്‍

അങ്കമാലിക്കാരുടെ പിന്തുണ മൂഞ്ഞേലിയ്ക്ക് നല്‍കണമെന്ന് അയര്‍ലണ്ടിലെ മലയാളികള്‍

ഡബ്ലിന്‍:അങ്കമാലിമണ്ഡലത്തില്‍ നിന്നും കേരളാ നിയമസഭയിലേയ്ക്ക് മത്സരിക്കുന്ന ബെന്നി മൂഞ്ഞേലിയെ പാര്‍ട്ടിയോ മുന്നണിയോ നോക്കാതെ വോട്ടു ചെയ്തുവിജയിപ്പിക്കണമെന്ന് അഭ്യര്‍ഥനയുമായി അയര്‍ലണ്ടിലെ അങ്കമാലി സ്വദേശികളുടെ സമ്മേളനം.
അയര്‍ലണ്ടിലെ അങ്കമാലിക്കാരുടെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് അങ്കമാലിയുടെ സമഗ്രവികസനത്തിന് വ്യക്തമായ കാഴ്ച്ചപ്പാടും,ജനപക്ഷത്ത് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുവാന്‍ ആര്‍ജവവുമുള്ള മൂഞ്ഞേലിയെ വിജയിപ്പിക്കാനുള്ള ആഹ്വാനമുണ്ടായത്.
അയര്‍ലണ്ടിലെ സാമൂഹ്യസാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞുനിന്നിരുന്ന ബെന്നി മൂഞ്ഞേലി അയര്‍ലണ്ടിലെ സാമൂഹ്യപ്രവര്‍ത്തനരംഗത്തും, മുനിസിപ്പല്‍ ചെയര്‍മാനും,പൊതുപ്രവര്‍ത്തകനും എന്ന നിലയില്‍ തെളിയിച്ച വിജയകരമായ കഴിവുകള്‍ വിലയിരുത്തി അദ്ദേഹത്തെ വിജയിപ്പിക്കണമെന്നു യോഗം അങ്കമാലിയിലെ സമ്മതിദായകരോട് ആവശ്യപ്പെട്ടു.
ടാല സ്പ്രിംഗ്ഫീല്‍ഡിലെ സെന്റ് മാര്‍ക്‌സ് ചര്‍ച്ചിന് സമീപമുള്ള സെന്റ് മാര്‍ക്‌സ് സ്‌കൌട്ട് സെന്ററില്‍ നടത്തപ്പെട്ട യോഗത്തില്‍ ഫാ.പോള്‍ തെറ്റയില്‍ അധ്യക്ഷനായിരുന്നു.മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എ വി ജോണ്‍,നിവില്‍ അബ്രാഹം,ബിജു പള്ളിക്കര,അഗസ്റ്റ്യന്‍ കുരുവിള,ആന്റു വര്‍ഗീസ്,ഇന്നസന്റ് കുഴിപ്പിള്ളി,ജോയി മൂഞ്ഞേലി തുടങ്ങി നിരവധി പേര്‍ പ്രസംഗിച്ചു.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അങ്കമാലിക്കാര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു be mu 8be mu 6

Scroll To Top