Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ അങ്കമാലിക്കാരുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ ടാലയില്‍

അയര്‍ലണ്ടിലെ അങ്കമാലിക്കാരുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ ടാലയില്‍

അങ്കമാലി:അയര്‍ലണ്ടിലെ അങ്കമാലിക്കാര്‍ നാളെ(ബുധന്‍) ഡബ്ലിനില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുമായി ഒത്തുചേരുന്നു.

അയര്‍ലണ്ടിലെ സാമൂഹ്യസാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞുനിന്നിരുന്ന ബെന്നി മൂഞ്ഞേലിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും,അങ്കമാലി മണ്ഡലത്തിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ടുകള്‍ ‘കറ്റയേന്തിയ കര്‍ഷക സ്ത്രീ’അടയാളത്തില്‍ ഉറപ്പാക്കുന്നതിനുള്ള പ്രത്യേക കര്‍മ്മപദ്ധതി പ്രഖ്യാപിക്കുന്നതിനുമായുള്ള അവസരമായാണ് നാള ടാല സ്പ്രിംഗ്ഫീല്‍ഡിലെ സെന്റ് മാര്‍ക്‌സ് ചര്‍ച്ചിന് സമീപമുള്ള സെന്റ് മാര്‍ക്‌സ് സ്‌കൌട്ട് സെന്ററില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനെ സംഘാടകര്‍ കണക്കാക്കുന്നത്.

നാളെ(ബുധന്‍) 6 മണിയ്ക്ക് ചേരുന്ന യോഗത്തില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അങ്കമാലിക്കാര്‍ പങ്കെടുക്കാനെത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അന്റോ വര്‍ഗീസ്(089 20 750 92)

Scroll To Top