Monday December 05, 2016
Latest Updates

ഭരണത്തില്‍ തിരിച്ചെത്താമെന്ന ഫിനഗേല്‍ പ്രതീക്ഷ മങ്ങുന്നു:മൂന്നാഴ്ച്ചയ്ക്കുള്ളില്‍ 5 പോയിന്റ് ഇടിവ്

ഭരണത്തില്‍ തിരിച്ചെത്താമെന്ന ഫിനഗേല്‍ പ്രതീക്ഷ മങ്ങുന്നു:മൂന്നാഴ്ച്ചയ്ക്കുള്ളില്‍ 5 പോയിന്റ് ഇടിവ്

ഡബ്ലിന്‍:ഏന്‍ഡ കെന്നിയുടെയും ഭരണകക്ഷിയുടെയും പിന്തുണയില്‍ വന്‍ ഇടിവെന്നു സര്‍വേഫലങ്ങള്‍.ഫെബ്രുവരി ആദ്യവാരത്തിലെ നിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ 5 ശതമാനം വരെ വോട്ടാണ് ഫിനഗേലിന് കുറഞ്ഞിരിക്കുന്നത്.

ഇന്ന് പുറത്തിറങ്ങിയ റെഡ് സി/ ഐറിഷ് സണ്‍ അഭിപ്രായ വോട്ടെടുപ്പ് ഫലം അനുസരിച്ച് കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് 2 ശതമാനം വോട്ടു വീണ്ടും കുറഞ്ഞു 26 ശതമാനത്തില്‍ എത്തി.ലേബറും കൂടി ചേരുമ്പോള്‍ 35 ശതമാനം വോട്ട് പ്രതീക്ഷിക്കാമെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമുള്ള സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നും പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
പുതിയ നിലവാരത്തില്‍ ഫിയാന ഫാളിന് ഒരു ശതമാനം വോട്ടു കൂടിയപ്പോള്‍ 3 ശതമാനം വോട്ടിന്റെ ജെറി ആഡംസിന്റെ ഷിന്‍ ഫെയിന് കുറഞ്ഞത്.സ്വതന്ത്രരുടെയും ചെറു കക്ഷികളുടെയും വോട്ടിലും വര്‍ദ്ധനവുണ്ട്.

Scroll To Top