Sunday December 11, 2016
Latest Updates

ജയിച്ചത് പി സി ജോര്‍ജും കെ എം മാണിയും ,തോറ്റത് കെ ബാബുവും വെള്ളാപ്പള്ളി നടേശനും

ജയിച്ചത് പി സി ജോര്‍ജും കെ എം മാണിയും ,തോറ്റത് കെ ബാബുവും വെള്ളാപ്പള്ളി നടേശനും

ആലപ്പുഴ:സംസ്ഥാനത്ത് മുന്നണികള്‍ക്ക് ഭീഷണി ഉയര്‍ത്തി പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയ വെള്ളാപ്പള്ളി നടേശന് കേരളരാഷ്ട്രീയത്തില്‍ യാതൊരു സ്ഥാനവുമില്ലെന്ന സൂചനയുയര്‍ത്തി തിരഞ്ഞെടുപ്പ് ഫലം.ഇടതു മുന്നണിയെ പിടിച്ചു കെട്ടി ബി ജെ പിയ്ക്ക് രാഷ്ട്രീയവളര്‍ച്ച നല്കാന്‍ പിറവിയെടുത്ത് കൊട്ടിഗ്‌ഘോഷിച്ച വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടി ഒരിടത്തും ശ്രദ്ധേയമായ മത്സരം പോലും നടത്താനാവാതെ അടി തെറ്റി വീണു.
ആളും അര്‍ഥവും അക്ഷരാര്‍ഥത്തില്‍ ഒഴുക്കിയ ബിജെപിയ്ക്ക് പക്ഷെ അക്കൌണ്ട് തുറന്ന ആശ്വാസമുണ്ടായേക്കാം.
കേരളം മുഴുവന്‍ എതിരായിരുന്നിട്ടും കെ എം മാണി ജനകീയ കോടതിയില്‍ അഗ്‌നിശുദ്ധി വരുത്തിയെന്നത് അത്ഭുതകരമാണ്.അമ്പതു വര്‍ഷങ്ങളില്‍ ജനങ്ങളോട് ചേര്‍ന്ന് നിന്ന് പൊരുതിയ പടനായകന് ആശ്വസിക്കാം.4703 വോട്ടുകള്‍ക്കാണ് കെ എം മാണിയുടെ വിജയം.
പി സി ജോര്‍ജിന്റെ പൂഞ്ഞാറിലെ വിജയം എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും ഞെട്ടിച്ചിരിക്കുകയാണ്.വിജയം പ്രതീക്ഷിച്ചതാണ് എങ്കിലും ലഭിച്ച ഭൂരിപക്ഷം ആരെയും ഞെട്ടിച്ചിരിക്കുകയാണ്.പി സി അവകാശപ്പെട്ട 25000 എന്ന ഭൂരിപക്ഷവും ഇപ്പോള്‍ കടന്നിരിക്കുകയാണ്.
നികേഷ് കുമാറിനെ അഴിക്കോട് മണ്ഡലത്തില്‍ നിര്‍ത്തി ഇടതുപക്ഷം തന്നെ തോല്‍പ്പിച്ചപ്പോള്‍,ആര്‍ എസ് പി എന്ന പാര്‍ട്ടി തന്നെ യൂ ഡി എഫിനോടുള്ള ജനരോഷത്തില്‍ ഒലിച്ചുപോയി.

കെ ബാബു,കെ.പി മോഹനന്‍,ഷിബു ബേബി ജോണ്‍,പി കെ ജയലക്ഷ്മി എന്നി മന്ത്രിമാര്‍ പരാജയപ്പെട്ടവരില്‍ പെടുന്നു.totta

 

Scroll To Top