Sunday April 23, 2017
Latest Updates

ലേബറും ഫിനഗേലും തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ധാരണയുണ്ടാക്കും,വീണ്ടും ഭരണം പിടിയ്ക്കാന്‍ ഭരണകക്ഷികള്‍

ലേബറും ഫിനഗേലും തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ധാരണയുണ്ടാക്കും,വീണ്ടും ഭരണം പിടിയ്ക്കാന്‍ ഭരണകക്ഷികള്‍

ഡബ്ലിന്‍:അടുത്ത പൊതു തിരഞ്ഞടുപ്പിന് മുമ്പ് ലേബര്‍ ഫിനഗേലുമായി വോട്ടിംഗ് ധാരണയ്ക്ക്. തിങ്കളാഴ്ച നടന്ന വാര്‍ഷിക ആലോചനയോഗത്തിലാണ് ലേബര്‍ പാര്‍ട്ടിയുടെ ടി ഡി മാരും സെനറ്റര്‍മാരും ധാരണയ്ക്ക് അനുമതി നല്‍കിയത്. ഇത് തന്ത്രപരമായ ഒരു നീക്കമാണെന്ന് വോട്ടിംഗ് ധാരണയെക്കുറിച്ച് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ആയ അലക്‌സ് വൈറ്റ് പറഞ്ഞു.

ലേബര്‍ നിലപാട് ഫിനഗേല്‍ അംഗീകരിക്കുകയാണെങ്കില്‍ ഓരോ മണ്ഡലങ്ങളിലും ഇരു കക്ഷിക്കും സ്ഥാനാര്‍ഥികള്‍ ഉണ്ടാവും.

കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ ഇരു കക്ഷികളും വെവ്വേറെ മത്സരിക്കുകയും ഇലക്ഷന് ശേഷം സഖ്യം ഉണ്ടാക്കുകയും ആയിരുന്നു.ഗ്രാമ തങ്ങളില്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ ഫിയന ഫാള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിട്ടില്ലെങ്കില്‍ ഭരണം തിരിച്ചു പിടിയ്ക്കാന്‍ ആവില്ലെന്ന് ലേബറും ഫിനഗേലും കരുതുന്നുണ്ട്. 

ഇപ്പോള്‍ തുടരുന്നത് നല്ല ഒരു സര്‍ക്കാര്‍ ആണെന്നും ഈ കഴിഞ്ഞ വര്‍ഷങ്ങള്‍ ലേബര്‍ പാര്‍ട്ടിക്ക് വളരെ പ്രതിസന്ധി നിറഞ്ഞതായിരുന്നുവെന്ന് അലക്‌സ് വൈറ്റ് ലേബര്‍ യോഗത്തില്‍ പറഞ്ഞു.

ഒരു പുതിയ അയര്‍ലണ്ടും മെച്ചപ്പെട്ട അയര്‍ലണ്ടും നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി എന്ട കെന്നിയോടൊപ്പം ചേരാന്‍ മാനസികമായി തയാറെടുക്കണമെന്ന് പാര്‍ട്ടിപ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു.

Scroll To Top