Wednesday December 07, 2016
Latest Updates

പൊതു തിരഞ്ഞെടുപ്പ് :സര്‍വേ ഫലങ്ങള്‍ ഫിയാന ഫാളിന് അനുകൂലം,ജനപിന്തുണയില്‍ എന്ടാ കെന്നി നാലാം സ്ഥാനത്ത്,രാഷ്ട്രീയ മാറ്റം ആസന്നമെന്ന് സൂചനകള്‍ 

പൊതു തിരഞ്ഞെടുപ്പ് :സര്‍വേ ഫലങ്ങള്‍ ഫിയാന ഫാളിന് അനുകൂലം,ജനപിന്തുണയില്‍ എന്ടാ കെന്നി നാലാം സ്ഥാനത്ത്,രാഷ്ട്രീയ മാറ്റം ആസന്നമെന്ന് സൂചനകള്‍ 

ഡബ്ലിന്‍:കുതിച്ചുയര്‍ന്നു വന്ന സിന്‍ ഫിന്‍ പാര്‍ട്ടിയുടെ പിന്തുണ നഷ്ട്ടപ്പെടുന്നതായി പുതിയ രാഷ്ട്രീയ സര്‍വേകള്‍ .പൊതുതിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കേ ഫിയാന ഫാള്‍ പാര്‍ട്ടിയുടെ ജനപിന്തുണ സിന്‍ ഫിന്നിനേക്കാല്‍ കൂടുതലാണെന്ന് അഭിപ്രായസര്‍വേ ഫലങ്ങള്‍. ഇതോടെ ഏറ്റവും ജനപിന്തുണയുള്ള രണ്ടാമത്തെ പാര്‍ട്ടിയായി ഫിയാനഫാള്‍ മാറി.

സണ്‍ഡേ ടൈംസും ബിഹേവിയര്‍ ആന്‍ഡ് ആറ്റിറ്റിയൂഡ്‌സും സംയുക്തമായാണ് സര്‍വ്വേ നടത്തിയത്. ഫിയാന ഫാളിന്റെ ജനപിന്തുണ ഇതാദ്യമായി ആദ്യമായി 21% ശതമാനത്തിലേക്കെത്തിയതായും സര്‍വേഫലം വ്യക്തമാക്കുന്നു.ഭരണ കക്ഷിയായ ഫിനഗേല്‍ പാര്‍ട്ടിയ്ക്ക് മൂന്നു ശതമാനം താഴ്ന്ന് 24% മാത്രമാണ് ഇപ്പോള്‍ ജനപിന്തുണയുള്ളത് ലേബര്‍ പാര്‍ട്ടിക്ക് 9% ജനപിന്തുണ വര്‍ദ്ധിപ്പിക്കാനായി.എന്നാല്‍ അത്രതന്നെ ശതമാനം ജനപിന്തുണയില്‍ ഇടിവു വന്ന സിന്‍ ഫിന്‍ പാര്‍ട്ടിക്ക് ഇപ്പോല്‍ 19% മാത്രമാണ് ജനപിന്തുണയുള്ളത്. ഇന്‍ഡിപെന്‍ഡന്റ്‌സിന്റെ ജനപിന്തുണ ഒരു ശതമാനം താഴ്ന്ന് 28 ശതമാനത്തിലെത്തി. ജൂണ്‍ 5 മുതല്‍ 15 വരെയാണ് സര്‍വ്വേ നടന്നത്.

ഫിയാനഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിനാണ് ഏറ്റവും ജനപ്രിയനായ നേതാവ്. 40% ആണ് മാര്‍ട്ടിന്റെ ജനപിന്തുണ.മാര്‍ട്ടീനു പിന്തുണ കൂടി എന്നത് രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.ജനപിന്തുണയില്‍ എന്ടാ കെന്നി നാലാം സ്ഥാനത്തായി.

ജോവാന്‍ ബര്‍ട്ടണ്‍ 36%, ജെറി ആഡംസിനും ഈമന്‍ റയാനും 32%, പ്രധാനമന്ത്രി എന്‍ഡ കെന്നിക്ക് 28% എന്നിങ്ങനെയാണ് മറ്റു പ്രധാന നേതാക്കളുടെ ജനപിന്തുണ.

Scroll To Top