Sunday December 11, 2016
Latest Updates

കെന്നിയുടെ പ്രചാരണ തന്ത്രങ്ങളില്‍ ഒന്നാമത് മിനിമം കൂലി വര്‍ദ്ധനവ് :11.75 യൂറോ വരെ മണിക്കൂര്‍ ശമ്പളം ഉറപ്പു വരുത്തുമെന്ന് ഫിനഗേല്‍ 

കെന്നിയുടെ പ്രചാരണ തന്ത്രങ്ങളില്‍ ഒന്നാമത് മിനിമം കൂലി വര്‍ദ്ധനവ് :11.75 യൂറോ വരെ മണിക്കൂര്‍ ശമ്പളം ഉറപ്പു വരുത്തുമെന്ന് ഫിനഗേല്‍ 

ഡബ്ലിന്‍:ആസന്നമായ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി എന്‍ഡ കെന്നി സാമൂഹ്യ ക്ഷേമ വ്യവസ്ഥിതിയില്‍ സമഗ്ര അഴിച്ചുപണിക്ക് തയാറെടുക്കുകയാണ്.ഫിനഗേല്‍ അധികാരമേറ്റാല്‍ കുറഞ്ഞ വരുമാനക്കാരായ രക്ഷകര്‍ത്താക്കള്‍ എവിടെ ജോലി ചെയ്യുന്നവരായാലും മണിക്കൂറില്‍ 11.75 യൂറോ വരുമാനം നേടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് കെന്നി ഇന്നലെ വ്യക്തമാക്കി.

പാര്‍ട്ടി അടിസ്ഥാനപരമായി വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായി ബജറ്റില്‍ വാഗ്ദാനം ചെയ്തിരുന്ന കുറഞ്ഞ വേതനമായ 9.15 യൂറോ ലഭിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കള്‍ക്ക് ജനുവരി മുതല്‍ അധികമായി മണിക്കൂറില്‍ 2.60 യൂറോ കൂടി സര്‍ക്കാര്‍ നല്കും. അതായത് ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുന്നയാള്‍ക്ക് അധികമായി 104 യൂറോ ലഭ്യമാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.എല്ലാവര്‍ക്കും ലഭിച്ചിലെങ്കിലും കുറഞ്ഞ വരുമാനം ഉള്ളവര്‍ക്കെങ്കിലും ഇത് ജനുവരിയില്‍ തന്നെ നല്കി തുടങ്ങും എന്ന് ഐറിഷ് മാധ്യമങ്ങള്‍ക്ക് നല്കിയ ഇന്റര്‍വ്യൂകളില്‍ ഫിനഗേല്‍ നേതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്.
യൂണിവേഴ്‌സല്‍ സോഷ്യല്‍ സര്‍വീസ് ചാര്‍ജ് കുറച്ചും, 9.15 യൂറോ മണിക്കൂര്‍ കൂലി വര്‍ദ്ധിപ്പിക്കുന്നതും ഏകോപിപ്പിച്ചാവും കൂടിയ വരുമാനം ജീവനക്കാര്‍ക്ക് ലഭിക്കുക.

പ്രതിവര്‍ഷം 5,000 യൂറോയുടെ വര്‍ദ്ധനവ് ഓരോ ജീവനക്കാരനും ലഭിക്കും എന്നാണ് സൂചനകള്‍.പ്രചാരണ തന്ത്രങ്ങളില്‍ ലേബര്‍ ഉയര്‍ത്തിയ ലിവിംഗ് വേജിലുള്ള അടിസ്ഥാന മാറ്റവുമായി ഫിനഗേല്‍ രംഗത്തെത്തിയത് ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞടുപ്പ് പ്രതീക്ഷയില്‍ നേരിയ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. 

മിനിമം വരുമാനം ഉയര്‍ത്തുന്ന ഫിനഗേലിന്റെ പദ്ധതി ഇപ്പോള്‍ ജോണ്‍ ബര്‍ട്ടന്‍ കൈകാര്യം ചെയ്യുന്ന സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലാണ്.ഇത് പാര്‍ട്ടികള്‍ തമ്മില്‍ ആശയ വ്യത്യാസത്തിനു കാരണമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ആശയം എത്രത്തോളം പെട്ടന്ന് നടപ്പാക്കാനാവുമെന്ന കാത്തിരിപ്പിലാണ് വോട്ടര്‍മാര്‍.




Scroll To Top