Thursday December 08, 2016
Latest Updates

അനിശ്ചിതാവസ്ഥ തുടരുന്നു,അയര്‍ലണ്ടില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയേക്കും

അനിശ്ചിതാവസ്ഥ തുടരുന്നു,അയര്‍ലണ്ടില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയേക്കും

ഡബ്ലിന്‍:സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ എല്ലാ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അയര്‍ലണ്ടില്‍ വീണ്ടും ഒരു പൊതു തിരഞ്ഞെടുപ്പിന് കൂടി അരങ്ങൊരുന്നു.ഒരു പൊതു തിരഞ്ഞെടുപ്പിന് ശേഷം ആറ് ആഴ്ച്ചകള്‍ക്ക് ശേഷവും ഒരു സഖ്യത്തിനും ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഇപ്പോള്‍ ഉറപ്പായിരിക്കുകയാണ്.പ്രധാനമന്ത്രിയാകാനായി 79 ടി.ഡിമാരുടെ പിന്തുണയാണ് ഡെയിലില്‍ ഏതെങ്കിലും വേണ്ടത്

പരമ്പരാഗത വൈരികളായ ഫിയനാഫാളിനും ഫിനഗേലിനും ഒന്നിച്ചു പോകാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.ഈ രണ്ടു പാര്‍ട്ടികള്‍ക്കും എതിര്‍പ്പുള്ള നയങ്ങളാണ് മറ്റൊരു കക്ഷിയായ ഷിന്‍ ഫിനിനുള്ളത്.സ്വതന്ത്രരാവട്ടെ പരമാവധി വില പേശി തന്‍കാര്യം നേടാനുള്ള നെട്ടോട്ടത്തിലാണ്.വലിയ പ്രതീക്ഷയോടെ ഐറിഷ് ജനത ജയിപ്പിച്ചു വിട്ട സ്വതന്ത്രര്‍ യാതൊരു തത്വദീക്ഷയുമില്ലാതെയാണ് പെരുമാറുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സര്‍ക്കാര്‍ തലത്തിലും വീണ്ടും ഒരു പൊതു തിരഞ്ഞെടുപ്പ് എന്ന അവസാനകടമ്പ പ്രശ്‌നപരിഹാരത്തിന് തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും വാര്‍ത്തകളുണ്ട്

Scroll To Top