Tuesday December 06, 2016
Latest Updates

ഫിനഗേല്‍ ഒറ്റയ്ക്ക് ഭരണം നേടാമെന്ന് കരുതരുതെന്ന് ലേബര്‍ പാര്‍ട്ടി,ഭരണമുന്നണിയില്‍ അഭിപ്രായ അനൈക്യം 

ഫിനഗേല്‍ ഒറ്റയ്ക്ക് ഭരണം നേടാമെന്ന് കരുതരുതെന്ന് ലേബര്‍ പാര്‍ട്ടി,ഭരണമുന്നണിയില്‍ അഭിപ്രായ അനൈക്യം 

ഡബ്ലിന്‍:ആസന്നമായ പൊതു തിരഞ്ഞെടുപ്പ് ഫലം ഫിനഗേലിനെ ഒറ്റയ്ക്ക് നയിക്കാന്‍ അനുവദിക്കുന്നതായിരിക്കരുതെന്ന് ലേബര്‍ പാര്‍ട്ടി നേതാവും ഉപപ്രധാനമന്ത്രിയുമായ ജോണ്‍ ബര്‍ട്ടന്‍. ഫിനഗേലിന്റെ നേതൃത്വത്തില്‍ മാത്രം സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അസമത്വത്തിനും സാഹചര്യമൊരുക്കുമെന്നും പൊതുജനത്തിനു നേരെയുള്ള അന്യായമായ പ്രവര്‍ത്തിയാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. ഫിനഗേല്‍ കുറഞ്ഞ വരുമാനക്കാരേക്കാള്‍ കൂടുതല്‍ മുന്‍ഗണ നല്കുന്നതെ് ഉയര്‍ന്ന വരുമാനക്കാര്‍ക്കാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ജോണ്‍ ബര്‍ട്ടന്‍  (ഫോട്ടോ :സുനില്‍ ഫ്രാന്‍സീസ് )

ജോണ്‍ ബര്‍ട്ടന്‍
(ഫോട്ടോ :സുനില്‍ ഫ്രാന്‍സീസ് )

 

ഒറ്റ പാര്‍ട്ടി അധികാരത്തിലേറുന്നത് വിനയാകുമെന്ന 2011ലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും ബര്‍ട്ടന്‍ ഉന്നയിച്ചിരുന്നു. സമൂഹത്തിനു അനുകൂലമായ തൊഴില്‍ സാഹചര്യവും മികച്ച വേതനവുമാണ് ഉറപ്പാക്കേണ്ടത്, സാമ്പത്തികമായി മുന്‍നിരയിലുള്ളവരെ മാത്രം സംരക്ഷിക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ബര്‍ട്ടന്‍ പറഞ്ഞു. റെഡ് സി/സണ്‍ഡേ ബിസിനസ് പോസ്റ്റ് അഭിപ്രായ വോട്ടെടുപ്പ് ഫലം വന്നതോടെയാണ് ഇത്തരത്തില്‍ ഒരു പ്രസ്താവന ബര്‍ട്ടന്‍ നടത്തിയത്. 

ഫിനഗേലിന്റെ പല തന്ത്രങ്ങളും ലേബര്‍ കണ്ടെത്തി വെച്ചിരുന്നതും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നവയുമാണ്.മിനിമം കൂലി ലിവിംഗ് കൂലിയായി മാറ്റുന്നതടക്കമുള്ള പല പദ്ധതികളും പക്ഷെ ഇപ്പോള്‍ ഫിനഗേലിന്റെതായി അറിയപ്പെടുന്നതില്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് പരിഭവമുണ്ട്.ഫിനഗേല്‍ ഒറ്റയ്ക്ക് ഗോളടിയ്ക്കാനുള്ള തന്ത്രങ്ങള്‍ മിനയുകയാനെന്നാണ് ലേബറിന്റെ ആക്ഷേപം 

ഇരു പാര്‍ട്ടികളെയും അനുകൂലിക്കുന്നവരുടെ എണ്ണ കൂടിയതാണ് ഫലം ചൂണ്ടിക്കാട്ടിയത്. ഫിനഗേലിനെ അനുകൂലിക്കുന്നവരുടെ എണ്ണം ഒരു ശതമാനം ഉയര്‍ന്ന് 32ലും ലേബര്‍ പാര്‍ട്ടിയെ അനുകൂലിക്കുന്നവരുടെ എണ്ണം രണ്ടു ശതമാനം ഉയര്‍ന്ന ഒമ്പതിലുമെത്തി. സിന്‍ ഫീനെ അനുകൂലിക്കുന്നവര്‍ 17 ശതമാനവുമാണ്. എന്നാല്‍ ഫിയാന ഫെയിലിനുള്ള പ്രചാരം രണ്ടു ശതമാനം കുറഞ്ഞ് 17ലെത്തി. ഇന്‍ഡിപെന്‍ഡന്റ്‌സ് 23 ശതമാനത്തില്‍ തന്നെയാണ്. യുഎസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലേതു പോലെ കുറഞ്ഞ നികുതി സബ്രദായം നടപ്പിലാക്കുന്നതിനായി വരുമാന നികുതി വെട്ടിക്കുറയ്ക്കുമെന്ന പ്രസ്താവനയെ പ്രതിപക്ഷം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇത് തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് ഫിയന്ന ഫെയില്‍ ടിഡി മൈക്കല്‍ മക് ഗ്രാത്ത് അഭിപ്രായപ്പെട്ടു. 









Scroll To Top