Friday December 09, 2016
Latest Updates

തെരഞ്ഞെടുപ്പ് : ശുഭപ്രതീക്ഷയില്ലാതെ കക്ഷി നേതാക്കള്‍,പ്രധാനമന്ത്രിയായി ഇനിയൊരു അങ്കത്തിന് കൂടിയില്ലെന്ന് എന്‍ഡ കെന്നി

തെരഞ്ഞെടുപ്പ് : ശുഭപ്രതീക്ഷയില്ലാതെ കക്ഷി നേതാക്കള്‍,പ്രധാനമന്ത്രിയായി ഇനിയൊരു അങ്കത്തിന് കൂടിയില്ലെന്ന് എന്‍ഡ കെന്നി

ഡബ്ലിന്‍: തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ശുഭപ്രതീക്ഷയില്ലാതെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും. ഭരണകാലയളവില്‍ മുഴുവന്‍ രാജ്യത്തെ സേവിക്കാനാണ് ആഗ്രഹമെന്നു പറഞ്ഞ എന്‍ഡ കെന്നി അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കില്ലെന്ന് പറഞ്ഞത് ഇതിന്റെ സൂചനയാണ്.അവസാനഘട്ട മാധ്യമ അഭിമുഖത്തിലാണ് എന്‍ഡ കെന്നി ഇതു പറഞ്ഞത്.

വീണ്ടും അധികാരത്തിലെത്തിയാല്‍ ഫിനഗേല്‍ ലേബര്‍ സഖ്യകക്ഷി സര്‍ക്കാരിനെ രണ്ടാം ഘട്ടത്തിലും നയിക്കാനാണ് കെനിയുടെ തീരുമാനം.മറ്റൊരു കൂട്ടുകെട്ടിലെയ്ക്ക് കാര്യങ്ങള്‍ എത്തിയാലോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രിയായി തുടരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയങ്ങളെ എങ്ങിനെ സമീപിക്കണമെന്ന് അന്നത്തെ സാഹചര്യത്തില്‍ തീരുമാനിക്കുമെന്നും സഖ്യത്തെ തിരിച്ച് അധികാരത്തില്‍ എത്തിക്കലാണ് ഇപ്പോള്‍ തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം എഫ്എമ്മില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണം പ്രയാസമേറിയതായിരുന്നു എന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു.തനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ തനിക്കുണ്ട്. ഭരണം മാറിയാല്‍ സാമ്പത്തിക രംഗം നേരിടാനിടയുള്ള കാര്യങ്ങളെക്കുറിച്ചാണ് താനും ഫൈന്‍ ഗേല്‍ നേതാക്കളും മാധ്യമ പ്രചാരണത്തില്‍ ഊന്നിപ്പറഞ്ഞത്’.
കെന്നി പറഞ്ഞു.
ഫിയന്ന ഫെയിലിന്റെയും ഷിന്‍ ഫെയിനിന്റെയും നയങ്ങള്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് ധനകാര്യ മന്ത്രി മൈക്കല്‍ നൂണന്‍ പറഞ്ഞു. സ്ഥിരതയില്ലാത്ത ഭരണം സമ്പദ് വ്യവസ്ഥയെയും അസ്ഥിരമാക്കുമെന്ന് ഗ്രീസിന്റെയും സ്‌പെയിനിന്റെയും അവസ്ഥ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു

രാജ്യത്തെ നിലവിലുള്ള അവസ്ഥ തുടരുന്നതാണ് മെച്ചമുണ്ടാകുക എന്ന തോന്നല്‍ ജനങ്ങല്‍ക്കുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം അത് തെളിയിക്കുമെന്നും ലേബര്‍ ലീഡറും ഉപപ്രധാനമന്ത്രിയുമായ ജോണ്‍ ബാര്‍ട്ടന്‍ അവകാശപ്പെട്ടു.മുന്‍കാലങ്ങളില്‍ പൊതുജനാഭിപ്രായം സ്വതന്ത്രവും പുരോഗമന പരവുമായിരുന്നെന്ന് അവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം ഫിയന്ന ഫെയിലും ഫിയന്ന ഗെയിലും തമ്മില്‍ ചില ധാരണകള്‍ ഉണ്ടാകുമെന്ന് സൂചനയുണ്ട്.ഫിയന്ന ഫെയില്‍ ലീഡര്‍ മൈക്കില്‍ മാര്‍ട്ടിനും ഫിനഗേല്‍ നേതാവ് എന്‍ഡ കെന്നിയും ഇത്തരം വാര്‍ത്തകളെ നിഷേധിച്ചിട്ടുണ്ടെങ്കിലും അത്തരം ഒരു സാഹചര്യം ഉരുതിരിയുന്നുണ്ട് എന്ന് വീണ്ടും വാര്‍ത്തകള്‍ ഉയരുന്നുണ്ട്.

തെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് കാര്യം പറയാനുള്ള കാലമാണെന്ന് സിന്‍ ഫെന്‍ നേതാവ് ജെറി ആഡംസ് പറഞ്ഞു.ജനങ്ങള്‍ മെച്ചമായത് തിരഞ്ഞെടുക്കുമെന്നും പ്രധാനമന്ത്രിയാവാന്‍ താനും യോഗ്യനാണെന്നും ജെറി ആഡംസ് വിലയിരുത്തി. ഷിന്‍ ഫിനിന്റെ പ്രചരണകാലത്തെ പ്രകടനം മോശമായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം

Scroll To Top