Friday December 09, 2016
Latest Updates

സ്വതന്ത്രന്മാരെ കൂടെ കൂട്ടി ഭരണമുന്നണി ഇലക്ഷന് മുമ്പേ വികസിപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി,വീണ്ടും ടാക്‌സ് ഇളവുണ്ടാകും 

സ്വതന്ത്രന്മാരെ കൂടെ കൂട്ടി ഭരണമുന്നണി ഇലക്ഷന് മുമ്പേ വികസിപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി,വീണ്ടും ടാക്‌സ് ഇളവുണ്ടാകും 

ഡബ്ലിന്‍:അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ഫിനാഫാളുമായോ,സിന്‍ ഫിന്‍ പാര്‍ട്ടിയുമായോ യാതൊരു ധാരണയ്ക്കും ഫിനഗേല്‍ പാര്‍ട്ടി ശ്രമിക്കുകയില്ലെന്ന് പ്രധാനമന്ത്രി എന്‍ഡാ കെന്നി.ഇത് സംബന്ധിച്ച ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളികളഞ്ഞു.

‘സിന്‍ ഫിന്‍ വെറും പ്രതിഷേധക്കാരുടെ പാര്‍ട്ടിയാണ്.അവര്‍ക്ക് പ്രതിപക്ഷത്തിരിക്കാനാണ് താത്പര്യം’.സിന്‍ ഫിന്‍ പാര്‍ട്ടിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പില്‍ വീണ്ടു അധികാരത്തിലെത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച കെന്നി നിലവില്‍ കൂടെയുള്ള ലേബര്‍ പാര്‍ട്ടിയുമായി സഖ്യം തുടരുമെന്ന് സൂചിപ്പിച്ചു.രാജ്യത്തുടനീളം സജീവമായി ക്കൊണ്ടിരിക്കുന്ന വിവിധ സ്വതന്ത്രഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന ആശയങ്ങളില്‍ പലതിനോടും ഫിനഗേല്‍ ലേബര്‍ സഖ്യത്തിന് യോജിപ്പാണുള്ളത്.അടുത്ത തിരഞ്ഞെടുപ്പില്‍ അവരെ ഒപ്പം നിര്‍ത്തുവാനും പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

30000 മുതല്‍ 70000 യൂറോ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഈ വര്‍ഷം തന്നെ ഒരു തവണ കൂടി ടാക്‌സ് ഇളവു പ്രതീക്ഷിക്കാമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.

Scroll To Top