Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ പൊതുതിരഞ്ഞെടുപ്പിന് ഒരുക്കങ്ങളായി,ഫെബ്രുവരി 26 ന് ഇലക്ഷന്‍ തിയതിയെന്ന് സൂചനകള്‍ 

അയര്‍ലണ്ടില്‍ പൊതുതിരഞ്ഞെടുപ്പിന് ഒരുക്കങ്ങളായി,ഫെബ്രുവരി 26 ന് ഇലക്ഷന്‍ തിയതിയെന്ന് സൂചനകള്‍ 

ഡബ്ലിന്‍:ഐറിഷ് പാര്‍ലമെന്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ചു.തിരഞ്ഞെടുപ്പ് നടത്തേണ്ട ദിവസത്തെ കുറിച്ച് താന്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും,ഐറിഷ് പ്രസിഡണ്ടുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി എന്ട കെന്നി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

ഫെബ്രുവരി 26 വെള്ളിയാഴ്ച്ചയായിരിക്കും ഇലക്ഷന്‍ നടത്തുകയെന്ന് ഫിനഗേല്‍ വൃത്തങ്ങളെ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.എന്തായാലും ഫെബ്രുവരി അവസാനവാരമായിരിക്കും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്.ഫെബ്രുവരി ആദ്യവാരത്തില്‍ ഇലക്ഷന്‍ പ്രഖ്യാപ്പിച്ച ശേഷം മൂന്നാഴ്ച്ച്ചയോളം പ്രചാരണത്തിന് സമയം ഉണ്ടാകും.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്ന കാഴ്ചയ്ക്കാണ് രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.ഭരണമുന്നണി ദിവസം തോറും ഓരോ വാഗ്ദാനവുമായി രംഗത്തെത്തുമ്പോള്‍ പ്രതിപക്ഷകക്ഷികളുടെ വാഗ്ദാനങ്ങള്‍ മാധ്യമങ്ങളില്‍ വലിയ തലക്കെട്ടില്ലാതെ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഓരോ വര്‍ഷവും 500 യൂറോ യൂണിവേഴ്‌സല്‍ സര്‍വീസ് ചാര്‍ജില്‍ ഓരോരുത്തര്‍ക്കും കുറച്ചു നല്കുമെന്ന വാഗ്ദാനമാണ് ഭരണകക്ഷി ഏറ്റവും അവസാനം നല്കിയത്,രാജ്യത്തെ ഓരോ പൗരനും 188 യൂറോ അടിസ്ഥാന വേതനം നല്കുമെന്നാണ് മുഖ്യ പ്രതിപക്ഷ കക്ഷിയായ ഫിയനാ ഫാളിന്റെ വാഗ്ദാനം.

ഗര്‍ഭഛിദ്രം അടക്കമുള്ള വിഷയങ്ങളില്‍ നിര്‍ണ്ണായക നിലപാട് വോട്ടര്‍മ്മാരെ സ്വാധീനിച്ചേക്കും,രാജ്യ ചരിത്രത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവാകും അടുത്ത തിരഞ്ഞെടുപ്പ് ഫലമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

Scroll To Top