Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ പൊതു തിരഞ്ഞെടുപ്പില്‍ വോട്ടു രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനദിവസം നാളെ

അയര്‍ലണ്ടിലെ പൊതു തിരഞ്ഞെടുപ്പില്‍ വോട്ടു രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനദിവസം നാളെ

ഡബ്ലിന്‍ :ആയിരക്കണക്കിന് മലയാളികള്‍ ഐറിഷ് പൗരന്‍മാരായി കഴിഞ്ഞു.ഈ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള പൊതു തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ഫെബ്രുവരി/ മാര്‍ച്ച് മാസങ്ങളില്‍ നടന്നേക്കും.അതയത് ഇലക്ഷന് രണ്ടോ മൂന്നോ മാസം മാത്രം ബാക്കി. ആസന്നമായഐറിഷ് പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ നവംബര്‍ 25നകം(നാളെയെങ്കിലും) പേര് രജിസ്റ്റര്‍ ചെയ്യണം. 

രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ ജനങ്ങളോട് തങ്ങളുടെ പേര് ഇലക്ടറല്‍ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് ഇലക്ഷന്‍ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.http://www.checktheregister.ie/PublicPages/Default.aspx?uiLang=en-GB

ലോക്കല്‍ പോസ്‌ററ് ഓഫീസ്, ലൈബ്രറി, എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന/ അഥവാ താഴെകാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത RFA ഫോം ഉപയോഗിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം,പക്ഷേ പൂരിപ്പിച്ച അപേക്ഷകള്‍ താങ്കളുടെ ലോക്കല്‍ കൌണ്‍സില്‍ ഓഫിസില്‍ നാളെ എത്തിച്ചിരിക്കണം.http://www.checktheregister.ie/appforms%5CRFA_English_Form.pdf

വോട്ടര്‍ ലിസ്റ്റില്‍ നിങ്ങളുടെ പേര് ഉണ്ടെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ഫോമാണ് ഉപയോഗിക്കേണ്ടത്.http://www.checktheregister.ie/PublicPages/AppForms.aspx  

2015 സെപ്റ്റംപര്‍ ഒന്നു മുതല്‍ സ്ഥിരതാമസക്കാരായ ഐറിഷ് / ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും 2016 ഫെബ്രുവരി 15നോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയായ ഐറിഷ് പൗരന്മാര്‍ക്കും വോട്ട് ചെയ്യാം. 

സാധാരണ ഗതിയില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞും സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അനുമതി ലഭിക്കും.പക്ഷേ അപ്പോള്‍ ഗാര്‍ഡയുടെ അറ്റസ്റ്റേശങ് കൂടി നല്‌കേണ്ടി വരും.RFA ഫോം ഉപയോഗിക്കുമ്പോള്‍ പക്ഷേ അതിന്റെ ആവശ്യമില്ല.

Scroll To Top