Wednesday August 16, 2017
Latest Updates

ജോണ്‍ ബര്‍ട്ടന്‍ ചിരിക്കുന്നു, പിടിവാശി ജയിച്ചു,ഐറിഷ് പാര്‍ലമെന്റ് ഇലക്ഷന്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ 

ജോണ്‍ ബര്‍ട്ടന്‍ ചിരിക്കുന്നു, പിടിവാശി ജയിച്ചു,ഐറിഷ് പാര്‍ലമെന്റ് ഇലക്ഷന്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ 

ഡബ്ലിന്‍:ഐറിഷ് പാര്‍ലമെന്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ (spring)തന്നെയായിരിക്കുമെന്ന് പ്രധാനമന്ത്രി എന്ട കെന്നി.നവംബറില്‍ ഇലക്ഷന്‍ നടത്തേണ്ട കാരണമൊന്നും കാണുന്നില്ലെന്ന് ഇന്ന് ആര്‍ ടി ഇ യിലെ ഒരു പരിപാടിയ്ക്കിടയില്‍ അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് നടന്നത് 2011 ഫെബ്രുവരി 25 നായിരുന്നു.സര്‍ക്കാരിന്റെ ഭരണ കാലാവധി തീരേണ്ടത് 2011 മാര്‍ച്ച് 9 നാണ്.അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാന്‍ എന്ട കെന്നി തീരുമാനിച്ചതോടെ .ഫെബ്രുവരി അവസാനവാരമായിരിക്കും എന്നാണ് അഭ്യൂഹങ്ങള്‍ hgp 1

ഉപപ്രധാനമന്ത്രി ബര്‍ട്ടന്‍ ശക്തമായി വാദിച്ചിട്ടും ഇലക്ഷന്‍ 2016 ലേക്ക് നീട്ടാം എന്ന ഒരു ഉറപ്പും കെന്നി നല്‍കാതിരുന്നതോടെ ഭരണമുന്നണിയിലെ രണ്ട് പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയായിരുന്നു.

ഇലക്ഷന്‍ എപ്പോഴാണ് എന്നത് സംബന്ധിച്ച് ഭരണ കക്ഷി അംഗങ്ങള്‍ കൂട്ടായി ഒരു ഔദ്യോഗിക തീരുമാനത്തില്‍ എത്തുന്നതിന് മുമ്പ്, ഇലക്ഷന്‍ അടുത്ത വര്‍ഷം മതി എന്ന ഉപ പ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ പരസ്യപ്രസ്താവനടത്തിയതോടെ , ഫിനെഗേല്‍ മന്ത്രിമാര്‍ ബര്‍ട്ടനെതിരെ തിരിഞ്ഞിരുന്നു. ഉപപ്രധാനമന്ത്രി മുന്നണിയുടെ സ്ഥിരതയെ അപകടത്തിലാക്കുകയാണ് ചെയ്യുന്നത് എന്നും, എ്ന്‍ഡാ കെന്നിയ്ക്ക് ഈ വിഷയത്തില്‍ ബര്‍ട്ടന്റെ സമ്മതം ആവശ്യമില്ലെന്നുമായിരുന്നു ഒരു ഫിനെഗല്‍ മന്ത്രി അഭിപ്രായപ്പെട്ടത്. 

ഇതേ സമയം നവംബറില്‍ തന്നെ ഇലക്ഷന്‍ നടത്താന്‍ കെന്നി തീരുമാനിച്ചാല്‍ , ഭരണമുന്നണിയിലെ ട്രാന്‍സ്ഫര്‍ വോട്ടിംഗ് കരാര്‍ തകരും എന്നാണ് ലേബര്‍ പാര്‍ട്ടി നേതാക്കന്മാരുടെ ഭീഷണി. ഇലക്ഷന്‍ അടുത്ത വര്‍ഷം നടത്താം എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു കരാര്‍ ഉണ്ടായതെന്നും, പ്രചാരണം തുടങ്ങുന്നതിന് മുമ്പ് തന്നെ ഫിനെഗേലുമായുള്ള വിശ്വാസം തകര്‍ന്നാല്‍ പിന്നെ അത് നടപ്പാക്കാന്‍ നിര്‍ബന്ധിതരാവില്ല എന്നും ലേബര്‍ പാര്‍ട്ടയുടെ തന്ത്രങ്ങള്‍ മിനയുന്ന കേന്ദ്രങ്ങള്‍ പറഞ്ഞത്. രണ്ട് പാര്‍ട്ടികളും നന്നായി ഒരുമിച്ച് പ്രവര്‍ത്തിച്ചു എന്നതിന്റ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു കരാര്‍ ഉണ്ടായത്. ഇത് പരസ്പരം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ആ കരാര്‍ മുന്നാട്ട് പോകേണ്ടത്. പക്ഷേ കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിശ്വാസം തകര്‍ന്നെന്നും ലേബര്‍ പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ മിനയുന്നതില്‍ പ്രമുഖനായ ഒരു മുതിര്‍ന്ന നേതാവ് തുറന്നടിച്ചിരുന്നു. 

പ്രധാനമന്ത്രി നവംബറില്‍ ഇലക്ഷന്‍ നടത്തണം എ്ന്ന നിലപാട് എടുത്താല്‍ തന്നെ, സഖ്യ കക്ഷിയായി ലേബര്‍ പാര്‍ട്ടി മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ റ്റിഡിമാരില്‍ പകുതിപ്പേരും അതിനോട് താത്പ്പര്യം ഇല്ലാത്തവരാണ് എന്നാണ് സര്‍വ്വേ ഫലങ്ങളും സൂചിപ്പിച്ചത്..ഫിനെഗേല്‍ റ്റി ഡി മാരില്‍ 51 ശതമാനം പേരും 2016 മാര്‍ച്ചോടെ ഇലക്ഷന്‍ മതി എന്ന അഭിപ്രായക്കാരാണ്. ഫിനെഗേലിന്‍െ 35 ശതമാനം റ്റിഡിമാര്‍മാത്രമാണ് നവംബറില്‍ ഇലക്ഷന്‍ നടക്കുന്നതിനോട് താത്പ്പര്യം ഉള്ളവര്‍. എപ്പോഴായാലും കുഴപ്പമില്ലെന്ന പക്ഷക്കാരാണ് ബാക്കിയുള്ള 13.5 ശതമാനം പേര്‍. 

ബാങ്കിംഗ് ഇന്‍ക്വയറി കൗണ്‍സില്‍ ജനുവരിയില്‍ തങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് വരെ ഇലക്ഷന്‍ വേണ്ട എന്നാണ് ലേബറിന്റെ നിലപാട്. 

പക്ഷേ എ്‌പ്പോഴാണ്ഇലക്ഷന്‍ നടക്കുക എന്ന ചോദ്യത്തോട് പ്രധാമന്ത്രി പുലര്‍ത്തുന്ന തന്ത്രപരമായ മൗനം മുറിഞ്ഞതോടെ ഇനി കാര്യങ്ങള്‍ എളുപ്പമാകും. ഭരണഘടനാപരമായി നോക്കിയാല്‍ ഇലക്ഷന്‍ തീയതി തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ അവകാശമാണ്. പക്ഷേ ഭരണവും തങ്ങളുടെ ജോലികളും പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ ഇലക്ഷന്‍ പാടുള്ളൂ എന്നാണ് ലേബറിന്റെ നിലപാട്. 

ഇതിനിടെ 2016 മാര്‍ച്ചോടെയാവും ഇലക്ഷന്‍ നടക്കുവാന്‍ സാധ്യതയെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ വക്താവ് പറഞ്ഞു. എപ്പോള്‍ ഇലക്ഷന്‍ നടന്നാലും അത് രാജ്യത്തിന്റെ ഉത്തമ താത്പ്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഒരു സമയത്ത് ആയിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. നവംബറില്‍ തന്നെ ഇലക്ഷന്‍ നടക്കും എന്ന എന്‍ഡാ കെന്നി നല്‍കുന്ന സൂചനകള്‍ക്ക് വിരുദ്ധമായാണ് വക്താവിന്റെ പ്രസ്താവന. കഴിഞ്ഞ ആഴ്ച നേരത്തെ ഉള്ള ഒരു ഇലക്ഷനെക്കുറിച്ച് പ്രധാനമന്ത്രി നേരിട്ടല്ലാതെ സ്മ്മതിച്ചെങ്കിലും 2016 ലെ വസന്തകാലത്ത് ഇലക്ഷന്‍ നടത്തുക എന്ന തന്റെ പഴയ നിലപാട് ഇതുവരെയും കെന്നി പരസ്യമായി നിഷേധി്ച്ചിട്ടിലെന്ന് തന്റെ പ്ര്‌സ്താവനയ്ക്ക് ബലം നല്‍കാനായി വക്താവ് ചൂണ്ടിക്കാട്ടുന്നു. പരസ്പരം യോജിക്കാന്‍ കഴിയുന്ന ഒരു ഇലക്ഷന്‍ തീയതി ആയിരിക്കും തങ്ങള്‍ക്ക് രണ്ട് കൂട്ടര്‍ക്കും ഗുണം ഉണ്ടാവാന്‍ സഹായിക്കുന്നത് എന്ന തിരിച്ചറിവ് രണ്ട് പാര്‍ട്ടികള്‍ക്കും ഉണ്ടെന്നാണ് പല പ്രധാന കേന്ദ്രങ്ങളും നല്‍കുന്ന വിവരം.


Scroll To Top