Sunday December 04, 2016
Latest Updates

ഐറിഷ് ഇലക്ഷന്‍ 2016:ഫിനഗേല്‍-ലേബര്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത മങ്ങുന്നു

ഐറിഷ് ഇലക്ഷന്‍ 2016:ഫിനഗേല്‍-ലേബര്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത മങ്ങുന്നു

ഡബ്ലിന്‍:ഐറിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് കഷ്ടിച്ചു രണ്ടു മാസം ബാക്കി നില്‍ക്കെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പ്രചാരാന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.നിലവിലുള്ള ഫിനഗേല്‍ ലേബര്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ ഭരണം തുടരുന്നത് ഏതു വിധേനെയും ഒഴിവാക്കാന്‍ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ഫിയനാ ഫാളും സിന്‍ ഫിന്നും മറ്റു ചെറു പാര്‍ട്ടികളും ഇലക്ഷന് ശേഷം ഒന്നിക്കാനുള്ള സാദ്ധ്യതകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ തള്ളി ക്കളയുന്നില്ല.

റിസള്‍ട്ടിനു ശേഷം ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കഴിഞ്ഞ ലോക്കല്‍ ഇലക്ഷന് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ ഭരണം വിവിധ കക്ഷികള്‍ പങ്കുവെച്ച മാതൃകയില്‍ വിവിധ കക്ഷികള്‍ അധികാരം പങ്കു വെയ്ക്കുവാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ഫിനഗേല്‍,ലേബര്‍ പാര്‍ട്ടികളെ ഒഴിവാക്കിയാവും ഇത്തരത്തില്‍ ഒരു ധാരണ രൂപപ്പെടുക.

ലേബര്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു ഇലക്ഷന്‍ പോസ്റ്റര്‍ ഇത്തരത്തിലുള്ള അവരുടെ ആശങ്കയെ വെളിപ്പെടുത്തുന്നതാണ്.ആക്ഷേപ ഹാസ്യ രൂപത്തിലുള്ള പോസ്റ്ററില്‍ ഫിയന ഫാള്‍ ലീഡര്‍ മൈക്കില്‍ മാര്‍ട്ടിനും,സിന്‍ ഫിന്‍ നേതാവ് ജെറി ആഡംസും തമ്മിലുള്ള ഗേ മാര്യേജാണ് പ്രമേയം.മിക്ക് വാലസും,പോള്‍ മര്‍ഫിയും അടക്കമുള്ള ഇടതുപക്ഷ നേതാക്കളും ഗേ മാരിയേജിനു എത്തുന്നതയാണ് ചിത്രീകരണം.’ഈ കല്യാണത്തിന് ഈ തവണ നാം നോ പറയണം,എന്ന് പറയുന്ന ആഹ്വാനത്തോടൊപ്പം സുസ്ഥിരമായ സര്‍ക്കാരിനായി ലേബറിന് വോട്ടു ചെയ്യണമെന്ന അഭ്യര്‍ഥനയുമുണ്ട്. 

ഫിയന ഫാള്‍ സിന്‍ ഫിന്‍ കൂട്ടുകെട്ട് നടപ്പായാല്‍ നിലവിലുള്ള സര്‍ക്കാര്‍ തുടരില്ലെന്ന് ഉറപ്പാണ്. ഫിനഗേലിനും ഫിയനാ ഫാളിനും ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഒറ്റയ്ക്ക് ലഭിക്കില്ലെന്ന് തീര്‍ച്ചയുള്ളതിനാല്‍ മെച്ചപ്പെട്ട സഖ്യത്തെ തേടാനുള്ള സാധ്യതകളും ഉണ്ട്.ലേബര്‍ മാത്രമാണ് ഫിന ഗെലിനു പക്ഷെ പിന്തുണ നല്‍കാന്‍ സാധ്യതയുള്ളത്.ഫിയനാ ഫാളാവട്ടെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരം തിരിച്ചു പിടിയ്ക്കാനുള്ള എല്ലാ തന്ത്രങ്ങളും പൊരുതും.കത്തോലിക്കാ സഭ അടക്കമുള്ള യാഥാസ്ഥിതിക ചിന്തക്കാരുടെ പിന്തുണ ഫിയന ഫാളിനുണ്ട്.ഇടതു പക്ഷത്തിന്റെ പിന്തുണയാവട്ടെ സിന്‍ ഫിന്നും മറ്റ് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുമാണ് .ശത്രുവിന്റെ ശത്രു മിത്രം എന്ന തന്ത്രം ,സിന്‍ ഫിനും ഇടതു പക്ഷ കക്ഷികളും സ്വീകരിച്ചാല്‍ എന്ടാ കെന്നിയും ജോണ്‍ ബര്‍ട്ടനും അടങ്ങുന്ന സര്‍ക്കാരിനു അയര്‍ലണ്ടില്‍ അധികാരത്തില്‍ തുടരാനാവില്ല.അത്തരത്തിലുള്ള അടിയൊഴുക്കുകളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് രാഷ്ട്രീയ വിദഗ്ദര്‍ വിലയിരുത്തുന്നു. 
റെജി സി ജേക്കബ് 

Scroll To Top