Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ ഇലക്ഷന്‍ അടുത്ത മാസമെന്ന സൂചന ശക്തമാവുന്നു:ഫിയാന ഫാളിനും, മൈക്കിള്‍ മാര്‍ട്ടിനും എതിരെ പരസ്യ ആക്രമണവുമായി ഭരണപക്ഷം

അയര്‍ലണ്ടില്‍ ഇലക്ഷന്‍ അടുത്ത മാസമെന്ന സൂചന ശക്തമാവുന്നു:ഫിയാന ഫാളിനും, മൈക്കിള്‍ മാര്‍ട്ടിനും എതിരെ പരസ്യ ആക്രമണവുമായി ഭരണപക്ഷം

ഡബ്ലിന്‍ :ഫിയാനാ ഫാളും മൈക്കിള്‍ മാര്‍ട്ടിനുമാണ് ഐറിഷ് സമ്പദ് വ്യവസ്ഥയെ തകര്‍ത്തതെന്ന ശക്തമായ ആക്രമണം അഴിച്ചു വിട്ട് ഫിനേഗല്‍ ഇലക്ഷന്‍ പ്രചാരണത്തെ ശക്തമാക്കുന്നു.ഒപ്പം ധനമന്ത്രി മൈക്കില്‍ നൂനനും അടുത്ത മാസം തന്നെ ഇലക്ഷന്‍ നടക്കുമെന്ന സൂചന നല്കിയതോടെ അയര്‍ലണ്ടിലെ രാഷ്ട്രീയ വേദി ചൂട് പിടിയ്ക്കുന്നു. 

ഫിയാനാ ഫാളിനുള്ള വോട്ടുകള്‍ നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫിനെഗേല്‍ ഈ ആഴ്ച കടുത്ത വ്യക്തിപരമായ ആക്രമണം മൈക്കിള്‍ മാര്‍ട്ടിനെതിരെ അഴിച്ചു വിടും. ഫിയാനാ ഫാളിന്റെയും മൈക്കിള്‍ മാര്‍ട്ടിന്റെയും സമ്പദ് വ്യവസ്ഥയോടുള്ള ‘ തികഞ്ഞ വിശ്വസ്ഥത ഇല്ലായ്മ’യെ പ്രത്യേകമായി ആക്രമിക്കാനുള്ള നിര്‍ദ്ദേശം പാര്‍ട്ടി അംഗങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞു. ‘ട്രോക്കിയ നഗരത്തിലേക്കു വന്നപ്പോള്‍’ തകര്‍ന്നു വീണ് ക്യാബിനറ്റിലെ അംഗമായിരുന്നല്ലോ മാര്‍ട്ടിന്‍ എന്നതും ഉയര്‍ത്തിക്കാട്ടും. ഒപ്പം വീടുകള്‍ കയറി ഇറങ്ങിയുള്ള പ്രചാരണത്തില്‍ ‘ ഇത് പഴയ അതേ ഫിയാനാ ഫാള്‍ തന്നെ അല്ലേ’ എന്ന പല്ലവി ആവര്‍ത്തിച്ച് ഉപയോഗിക്കാനാണ് ഫിനേഗല്‍ അംഗങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. മാര്‍ട്ടിനെതിരെ, പ്രശ്‌നങ്ങളെ നേരിടാനാവാത്ത ഭീരു എന്ന പ്രതിശ്ചായ സൃഷ്ടിക്കുന്ന, വ്യക്തിപരമായ ആക്രമണം അഴിച്ചു വിടുകയാണ് ഫിനഗേലിന്റെ ഇലക്ഷന്‍ പ്രചാരണ തന്ത്രം.

വെള്ളിയാഴ്ച പ്രചരിച്ച ഒരു വിശദീകരണക്കുറിപ്പില്‍, ഫിയാനാ ഫാളാണ് സമ്പദ് വ്യവസ്ഥയെ തകര്‍ത്തതെന്ന് നിരന്തരം ജനങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. പ്രത്യേകിച്ചും മാര്‍ട്ടിനും, വില്ലീ ഓ ഡിയാ, ഇയാമോന് ഓ ക്യൂവ്, ബ്രെന്‍ഡാന്‍ സ്മിത്ത് എന്നീ മൂന്ന് ടിഡി കളും കഴിഞ്ഞ സര്‍ക്കാരില്‍ ക്യാബിനറ്റ് അംഗങ്ങള്‍ ആയിരുന്നു എന്ന വസ്തുത പ്രചാണത്തില്‍ ഊന്നിപ്പറയാന്‍. 

ലേബര്‍ പാര്‍ട്ടി അടുത്ത സമയത്ത് നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പില്‍, മികച്ച സാമ്പത്തിക വളര്‍ച്ച നേടിയെടുക്കാന്‍ കഴിയുന്നത് ഫിനേഗലിനാണ് എന്നാണ് 41 ശതമാനം പേരും അഭിപ്രായപ്പെട്ടത്. ഫിയാനാ ഫാളിന് കിട്ടിയ വോട്ടുകള്‍ 25 ശതമാനം മാത്രമ്ായിരുന്നു. 

ഈ നീക്കങ്ങളാണ്, പ്രധാനമന്ത്രി അടുത്ത മാസം ഇലക്ഷന്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാക്കുന്നത് . ധനകാര്യമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകളും ഇതിന് ബലമേകുന്നു. കഴിഞ്ഞ ആഴ്ച ഇലക്ഷനെക്കുറിച്ച് മറന്ന സ്വന്തം ജോലികള്‍ ഭംഗിയായി ചെയ്യാന്‍ റ്റിഡി മാരോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ഇപ്പോള്‍ നവംബറില്‍ ഇലക്ഷന്‍ നടക്കാന്‍ ഇടയുണ്ട് എന്ന അഭിപ്രായത്തിന് മൗന സമ്മതം നല്‍കുന്നു. നവംബറില്‍ തന്നെ ഇലക്ഷന്‍ നടന്നേക്കും എന്നും എന്നാല്‍ തീയതി പറയാന്‍ കഴിയില്ല എന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്. പക്ഷേ നവംബര്‍ 13 നോ 20 നോ തിരഞ്ഞെടുപ്പ് നടക്കും എന്നതാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍


Scroll To Top