Saturday December 03, 2016
Latest Updates

ഗര്‍ഭച്ഛിദ്രനയം:ഫിനഗേലിനെ പ്രതിസന്ധിയിലാക്കി ലേബര്‍,ചൈല്‍ഡ് ബെനഫിറ്റ് 155 യൂറോയാക്കുമെന്ന് വാഗ്ദാനം,ഭരണകക്ഷിയുടെ പിന്തുണയില്‍ വീണ്ടും തകര്‍ച്ച

ഗര്‍ഭച്ഛിദ്രനയം:ഫിനഗേലിനെ പ്രതിസന്ധിയിലാക്കി ലേബര്‍,ചൈല്‍ഡ് ബെനഫിറ്റ് 155 യൂറോയാക്കുമെന്ന് വാഗ്ദാനം,ഭരണകക്ഷിയുടെ പിന്തുണയില്‍ വീണ്ടും തകര്‍ച്ച

ഡബ്ലിന്‍:ലേബര്‍ പാര്‍ട്ടി പരാജയത്തില്‍ നിന്നും പടുകുഴിയിലേയ്ക്ക് വീഴുകയാണെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ പ്രവചിക്കുന്നതെങ്കിലും അനുയായികളെ ആഹ്ലാദത്തിലാഴ്ത്തുന്ന ഒട്ടേറെ വാഗ്ദാനങ്ങളുമായി പാര്‍ട്ടിയുടെ ഇലക്ഷന്‍ പ്രകടനപത്രിക പുറത്തിറങ്ങി.
ലേബര്‍ പ്രധാനമായും വാഗ്ദാനം ചെയ്യുന്നത് കൂടുതല്‍ തൊഴിലവസരങ്ങളും,ഉയര്‍ന്ന വേതന വ്യവസ്ഥകളുമാണ്.

ചൈല്‍ഡ് കേന്ദ്രീകൃതമായി കൂടുതല്‍ പദ്ധതികള്‍ രൂപപ്പെടുത്തുമെന്നും,ചൈല്‍ഡ് ബെനഫിറ്റ് കൂട്ടുമെന്നും ലേബര്‍ പ്രകടനപദ്ധതി പറയുന്നു.ലേബര്‍ പാര്‍ട്ടിയുടെ നിലപാടനുസരിച്ച് അടുത്ത 5 വര്‍ഷത്തിനുളളില്‍ ചൈല്‍ഡ് ബെനഫിറ്റ് വര്‍ഷം തോറും 3 യൂറോ വര്‍ദ്ധിപ്പിച്ച് 155 യൂറോയാക്കും.രാജ്യത്തെ ഭവനരഹിതരെ പുനരധിവസിപ്പിക്കുമെന്നും സ്വവര്‍ഗ വിവാഹത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ സംരക്ഷണമാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുന്നു.

ഗര്‍ഭച്ഛിദ്രത്തെ നിയമ വിധേയമാക്കാന്‍ സുഗമമായ നടപടികള്‍ ഒരുക്കാന്‍ എട്ടാം ഭരണഘടനാ ഭേദഗതി നടപ്പാക്കുമെന്നും സ്വവര്‍ഗ വിവാഹ ഇക്വാളിറ്റി നിയമത്തിന്റെ സൂത്രധാരകരായ ലേബര്‍ വ്യക്തമാക്കി.സഖ്യകക്ഷികളും അത്തരമൊരു നിലപാട് സ്വീകരിക്കണം എന്നൊരു അഭ്യര്‍ഥനയും ലേബറിനുണ്ട്.

അതേസമയം ഇന്നലെ പുറത്തിറക്കിയ ഫിനഗേലിന്റെ പ്രകടന പത്രികയാവട്ടെ ഗര്‍ഭച്ഛിദ്രവിഷയത്തില്‍ മൌനം പാലിയ്ക്കുകയാണ്.കൂടുതല്‍ തൊഴിലവസരങ്ങള്‍ ലക്ഷ്യമിടുന്ന ഫിനഗേല്‍ നിലവിലുള്ള ഭരണത്തിന്റെ ബാക്കിയായി വികസനപദ്ധതികള്‍ക്കുള്ള അവസരം തേടുകയാണ്.രണ്ടു ലക്ഷം പുതിയ തൊഴിലവസര വാഗ്ദാനടപ്പാക്കാന്‍ ഒരു ബില്യന്‍ യൂറോയുടെ ‘ജോബ് ഫണ്ട് ഉണ്ടാക്കുമെന്നും ഭരണകക്ഷി പ്രഖ്യാപിച്ചു.10.50 സെന്റായി മിനിമം കൂലി ഉയര്‍ത്തുമെന്നാണ് എന്‍ട കെന്നിയുടെ പാര്‍ട്ടിയുടെ നിലപാട്.

ഇതിനിടെ ഏറ്റവും അവസാനം നടന്ന അഭിപ്രായ വോട്ടെടുപ്പുകളിലും ഭരണകക്ഷിയുടെ പിന്തുണ ഇടിയുകയാണ്.ഫിനഗേലിന്റെ നിലവാരത്തില്‍ 2 പോയിന്റ് വീണ്ടും കുറഞ്ഞപ്പോള്‍ ഷിന്‍ഫെയിന്‍ മൂന്നു പോയിന്റ്‌റ് നേട്ടം കരസ്ഥമാക്കി.ആശങ്കകള്‍ ബാക്കി വെച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണം ശക്തമാക്കുകയാണ്.

Scroll To Top