Friday December 09, 2016
Latest Updates

ബോര്‍ഡ് ഗ്യാസിന് പിന്നാലെ ഇലക്ട്രിക് അയര്‍ലണ്ടും 2 ശതമാനം വൈദ്യുതി നിരക്ക് കുറയ്ക്കുന്നു

ബോര്‍ഡ് ഗ്യാസിന് പിന്നാലെ ഇലക്ട്രിക് അയര്‍ലണ്ടും 2 ശതമാനം വൈദ്യുതി നിരക്ക് കുറയ്ക്കുന്നു

ഡബ്ലിന്‍:ഇലക്ട്രിക് അയര്‍ലണ്ട്, വൈദ്യുതി നിരക്ക് അടുത്ത മാസം മുതല്‍ 2 ശതമാനം കുറയ്ക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള നിരക്കില്‍ നവംബര്‍ 16 മുതല്‍ കുറവ് വരും. അതോടെ ഓരോ ഉപഭോക്താവിനും വാറ്റ് ഉള്‍പ്പെടെയുള്ള ബില്ല് ഇനത്തില്‍ പ്രതിവര്‍ഷം കുറഞ്ഞത് 24.11 യൂറോ ലാഭിക്കാം. കഴിഞ്ഞ വര്‍ഷം നിരക്കില്‍ വരുത്തിയ കുറവ് കൂടി കൂട്ടുമ്പോള്‍ സമീപ സമയത്ത് ഉപഭോക്താവിന് ലഭിക്കുന്ന ഇളവ് 50 യൂറോ വരും. ഇലക്ട്രിക് അയര്‍ലണ്ട് സേവനം ലഭ്യമാക്കുന്ന 1.2 മില്യന്‍ ഗാര്‍ഹിക ഇടപാടുകാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും 
യൂണിറ്റ് നിരക്കില്‍ വന്ന 3 ശതമാനം കുറവിലാണ് പുതിയ 2 ശതമാനവും ഉള്‍പ്പെടുന്നത്. പക്ഷേ നിലവിലുള്ള നിരക്കില്‍ വാറ്റ് ഉള്‍പ്പടെ 5 സെന്റിന്റെ വര്‍ദ്ധനവ് ഉണ്ടാവും. ബില്ലുകള്‍ താങ്ങാനാവാതെ 1,852 വീടുകള്‍ വൈദ്യതി വിഛേദിച്ചെന്ന്, കമ്മീഷന്‍ ഫോര്‍ എനര്‍ജി റെഗുലേഷന്‍ വെളിപ്പെടുത്തി. 2015 ഒക്ടോബര്‍ മുതല്‍ എല്ലാ ബില്ലുകളെയും മറ്റൊരു പി എസ് ഓ ലെവി ചാര്‍ജ്ജ് ബാധിക്കുമെന്ന് കമ്പനി അടുത്തയിടെ അറിയിച്ചിരുന്നു. 

ബോര്‍ഡ് ഗ്യാസും ഗ്യാസിന്റെയും വൈദ്യുതിയുടേയും നിരക്കുകള്‍ 2 ശതമാനം കുറയ്ക്കുമെന്ന് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഉപഭോക്താക്കള്‍ ആഗോള തലത്തില്‍ ഉണ്ടായ എണ്ണവിലക്കുറവിന്റെ പ്രയോജനം കാത്തിരിക്കുകയാണെന്നും അത് അവര്‍ക്ക് ഇതുവരെ കിട്ടിയിട്ടിലെന്നും ആക്ഷേപമുണ്ട്.ആ ഇനത്തില്‍ കമ്പനികള്‍ക്ക് ലഭിക്കുന്നതിന്റെ പത്തിലൊന്ന് പോലും ഉപഭോക്തക്കള്‍ക്ക് കൈമാറുന്നില്ലെന്നും ആരോപണമുണ്ട്. 

Scroll To Top