Friday March 23, 2018
Latest Updates

അയര്‍ലണ്ടിലെ തിരഞ്ഞെടുപ്പില്‍ മലയാളികളുടെ വോട്ട് ആര്‍ക്കായിരിക്കും? ഫ്രാന്‍സീസിനെയും അലന്‍ ഷാറ്ററേയും മറക്കാനാവുമോ?

അയര്‍ലണ്ടിലെ തിരഞ്ഞെടുപ്പില്‍ മലയാളികളുടെ വോട്ട് ആര്‍ക്കായിരിക്കും? ഫ്രാന്‍സീസിനെയും അലന്‍ ഷാറ്ററേയും മറക്കാനാവുമോ?

ഡബ്ലിന്‍:മലയാളികള്‍ക്ക് അയര്‍ലണ്ടിലെ പൊതു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുണ്ടോ?ഉണ്ടെന്ന് പറഞ്ഞാല്‍ ആരും അത്ഭുതപ്പെടേണ്ട.അന്യനാട്ടില്‍ ജോലി തേടി എത്തിയ മലയാളികളടക്കമുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാരെ പൗരത്വം നല്‍കി ഈ രാജ്യത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചടുപ്പിച്ച നിരവധി ടി ഡി മാര്‍ കഴിഞ്ഞ ഡയലില്‍ ഉണ്ടായിരുന്നു.അവരില്‍ മലയാളികള്‍ മറക്കാത്ത രണ്ടു പേരേ പരാമര്‍ശിക്കാതെ വയ്യ.ഒന്നാമത്തെയാള്‍ ജസ്റ്റീസ് മന്ത്രി ഫ്രാന്‍സീസ് ഫിത്സ്ജറാള്‍ഡ് തന്നെ.രണ്ടാമത്തെയാള്‍ ഡബ്ലിന്‍ റാത്ത് ടൌണ്‍ മണ്ഡലത്തില്‍ ജനവിധി തേടുന്ന മുന്‍ ജസ്റ്റിസ് മന്ത്രി സാക്ഷാല്‍ അലന്‍ ഷാറ്റര്‍ തന്നെ.SMW

മലയാളികള്‍ ഏറെ താമസിക്കുന്ന ലൂക്കന്‍,ക്‌ളോഡാല്‍കിന്‍,പാമെഴ്‌സ് ടൌണ്‍,ന്യൂ കാസില്‍,സാഗട്ട്,റാത്ത് കൂള്‍ തുടങ്ങിയ പ്രദേശങ്ങളെയെല്ലാം പ്രതിനിധികരിക്കുന്ന ഡബ്ലിന്‍ മിഡ് വെസ്റ്റിലെ റ്റി ഡിയായ ഫ്രാന്‍സീസ് മലയാളികള്‍ക്ക് പ്രാധാന്യം നല്‍കി കഴിഞ്ഞേ മറ്റു കുടിയേറ്റക്കാര്‍ക്ക് അവസരം നല്‍കാറുള്ളൂ എന്നാണ് മേഖലയിലെ എല്ലാവരും ഒരേ പോലെ സമ്മതിയ്ക്കുന്ന ഒരു കാര്യം,മലയാളികളുടെ ഏതു പരിപാടിയ്ക്ക് വിളിച്ചാലും തിരക്കെല്ലാം മാറ്റി വെച്ച് എത്തുന്ന ചുറുചുറുക്കുള്ള ഈ 65 വയസുകാരിയ്ക്ക് മണ്ഡലത്തിലെ മലയാളികളില്‍ ഒട്ടേറെ പേരുടെ പേര് പോലും കാണാപാഠം അറിയാം.എന്താവശ്യമുണ്ടെങ്കിലും ഫ്രാന്‌സീസാണ് ലൂക്കന്‍കാര്‍ക്ക് ശരണം.നാട്ടിലെ അഭ്യന്തരമന്ത്രിയെ കൂട്ട് കിട്ടിയ സന്തോഷം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുമുണ്ട്.ഭൂരിപക്ഷം കുറയുകയും എന്ഡ കെന്നി മാറി നില്‍ക്കുകയും ചെയ്താല്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പോലും തങ്ങളുടെ ടി ഡി എത്തിയേക്കമെന്നാണ് ലൂക്കന്‍ മേഖലക്കാരുടെ പ്രത്യാശ.HUY

പൗരത്വ അപേക്ഷകള്‍ സ്പീഡില്‍ പരിഗണിക്കുന്നത് മുതല്‍ വിസ അനുവദിച്ചുനല്‍കാന്‍ പോലും ആഭ്യന്തരമന്ത്രിയുടെ സേവനം മലയാളികള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അധികാരത്തിന്റെ തലത്തില്‍ നിന്നും ആവശ്യക്കാരന്റെ മനോധര്‍മ്മം അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ മനസുള്ളത് കൊണ്ടാണ് എന്ന് വ്യക്തം.’ഐറിഷ് മലയാളി’ നടത്തിയ സര്‍വെയില്‍ ഡബ്ലിന്‍ മിഡ് വെസ്റ്റ് മണ്ഡലത്തില്‍ വോട്ടുള്ള പത്തില്‍ എട്ടു പേരും പേരും ഫ്രാന്‌സീസിനാണ് ഒന്നാം വോട്ടു ചെയ്യുക എന്നാണ് എന്നാണ് പറയുന്നത്.

അലന്‍ ഷാറ്റര്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ മലയാളികള്‍ പൊതുവേ കുറവാണ്.ബാലി ബ്ബോഡന്‍,ബലന്റ്റീര്‍,ചര്‍ച്ച് ടൌണ്‍,മില്‍ ടൌണ്‍,കാബന്റീലി,കാരിക്ക്‌മൈന്‍സ്,യൂ സി ഡി,ഡണ്‍ഡ്രം,മൌണ്ട് മെറിയോണ്‍,സ്റ്റില്‍ ഓര്‍ഗന്‍,ഫോക്‌സ് റോക്ക് മേഖലകളാണ് അലന്‍ ഷാറ്റരുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.

ഫിനഗേലിന് വോട്ടു ചെയ്യേണ്ടത് മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ നന്ദിയുള്ളവരാണ് എന്ന് തെളിയിക്കാനുള്ള അവസരം കൂടിയായാണ് താന്‍ കരുതുന്നതെന്ന് ലൂക്കനിലെ ആദ്യകാല കുടിയേറ്റക്കാരനും കെ എസ് ഇ ബി യിലെ മുന്‍ ഉദ്യോഗസ്ഥനുമായ ആര്‍,ബാലചന്ദ്രന്‍ പറഞ്ഞു.’2000 മുതല്‍ 2011 വരെ പൗരത്വം ഇല്ലാത്തതിനാല്‍ മലയാളികള്‍ അനുഭവിച്ച ക്ലേശങ്ങള്‍ ആര്‍ക്കു മറക്കാന്‍ കഴിയും?ലോട്ടറി അടിയ്ക്കുന്ന സന്തോഷമായിരുന്നു അക്കാലത്തെ പൗരത്വം.വര്‍ക്ക് പെര്‍മിറ്റി ല്ലാതെ എവിടെയും ജോലി ചെയ്യാനും യൂറോപ്പില്‍ എവിടെയും പ്രത്യേക അവകാശത്തോടെ യാത്ര ചെയ്യാനും അയര്‍ലണ്ടിലെ മലയാളികള്‍ക്ക് അവസരം ഉണ്ടാക്കിയത് ഫിനഗേലാണ്.രാജ്യത്തെ സാമ്പത്തികമായി ഫിനഗേല്‍ മെച്ചപ്പെടുത്തിയെടുത്തു എന്ന് പറയുന്നതിലും പ്രധാനപ്പെട്ടതായാണ് നാം അത്തരം നേട്ടങ്ങളെ കാണേണ്ടത്.ബാലചന്ദ്രന്‍ പറഞ്ഞു.

ലേബര്‍ പാര്‍ട്ടിയിലെ ജോവാന ടഫിയെപ്പോലെ എപ്പോഴും മലയാളികളോട് സൗഹൃദം പുലര്‍ത്തുന്ന നിരവധി ടി ഡി മാര്‍ നമുക്കുണ്ടെങ്കിലും അലന്‍ ഷാറ്ററുടെയും ഫ്രാന്‍സീസ് ഫിത്സ് ജറാല്‍ഡിന്റെയും പാര്‍ട്ടിയുടെ നയമാണ് ഇവിടെ പഠിച്ചിറങ്ങുന്ന കുടിയേറ്റക്കാരുടെ മക്കള്‍ക്ക് ഒരു സ്ഥിര ജോലിയോ ഇന്റേണ്‍ഷിപ്പോ പോലും കിട്ടാന്‍ കാരണമായത്.യൂറോപ്പില്‍ എവിടെ പോയും മെഡിസിന്‍ അടക്കമുള്ള കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ ചേരാനും ഇപ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ അതിനു നന്ദി പറയേണ്ട ഉത്തരവാദിത്വം ഉണ്ടെന്ന തോന്നലായിരിക്കണം ഫിനഗേലിലെ പിന്തുണയ്ക്കാന്‍ അയര്‍ലണ്ടിലെ കൂടുതല്‍ മലയാളികളെയും പ്രേരിപ്പിക്കുന്നതെന്നാണ് ബാലചന്ദ്രന്‍ കരുതുന്നത്.

ഭരണത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഫ്രാന്‍സീസ് ലൂക്കന്‍കാരുടെ റ്റി ഡി മാരില്‍ ഒരാളായി തുടരും എന്നതില്‍ ശത്രുപക്ഷത്തിനു പോലും സംശയമില്ല എന്നാണ് ഡബ്ലിന്‍ മിഡ് വെസ്റ്റില്‍ നിന്നുള്ള വാര്‍ത്തകള്‍.അലന്‍ ഷാറ്ററും മികച്ച ജയ പ്രതീക്ഷയിലാണ്.

Scroll To Top