Sunday December 04, 2016
Latest Updates

എയര്‍കോം സര്‍വീസുകള്‍ മുടങ്ങി, ഇന്ന് സാധാരണഗതിയിലാകുമെന്ന് കമ്പനി

എയര്‍കോം സര്‍വീസുകള്‍ മുടങ്ങി, ഇന്ന് സാധാരണഗതിയിലാകുമെന്ന് കമ്പനി

ഡബ്ലിന്‍:എയര്‍കോം കമ്പനിയുടെ ഫോണ്‍സര്‍വീസുകള്‍ രാജ്യവ്യാപകമായി ഇന്നലെ തടസം നേരിട്ടത് ആയിരക്കണക്കിന് ഉപഭോക്താക്കളെ ഗതികേടിലാക്കി
ഇന്നലെ രാവിലെ മുടങ്ങിയ ഭൂരിഭാഗം മൊബൈല്‍ ഉപഭോക്താക്കളുടെയും ഫോണ്‍ ഉപഭോക്താകളുടെയും സര്‍വീസുകള്‍ സാധരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ ഊര്‍ജിത ശ്രമങ്ങള്‍ തുടരുകയാണെന്ന് കമ്പനി വ്യക്തമാക്കി. സര്‍വീസില്‍ സംഭവിച്ച തകരാര്‍ മൂലം രാജ്യത്തെ മൊബൈല്‍, ലാന്റ് ലൈന്‍ നമ്പറുകളിലെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇത് ഐഎസ്ഡിഎന്‍ ലൈന്‍ ഉള്‍പ്പടെ കണക്ഷനുകളെ കൂടി ബാധിച്ചതിനാല്‍ ബിസിസനസ് രംഗത്തും തിരിച്ചടിയായി. 
ദിവസവുമുള്ള രാജ്യത്തെ കോള്‍നിരക്കില്‍ അഞ്ച് ശതമാനം കുറവ് മാത്രമാണ് തകരാര്‍ മൂലം സംഭവിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. തകരാര്‍ പരിഹരിക്കാന്‍ വളരെ രാത്രിയും തങ്ങളുടെ നെറ്റ് വര്‍ക്ക് എഞ്ചിനിയര്‍മാര്‍ ശ്രമം തുടരുകയായിരുന്നെന്നും ഇന്ന് രാവിലെ പ്രശ്‌നം പരിഹരിക്കാനും ഇത്തരം അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുണ്ടാകുമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്നലെ രാവിലെ 10 മുതലാണ് ഡബ്ലിനിലും രാജ്യത്തിന്റെ പകുതി സതേണ്‍ ഭാഗത്തുമുള്ള ഫോണുകളുടെ സര്‍വീസ് നിലച്ചത്. കോര്‍ ടെലഫോണി നെറ്റ വര്‍ക്കിലുണ്ടായ തകരാറാണ് സര്‍വീസ് നിശ്ചലമാക്കിയത്.


Scroll To Top