Friday January 19, 2018
Latest Updates

എയര്‍കോം രൂപം മാറ്റുന്നു,നവീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു

എയര്‍കോം രൂപം മാറ്റുന്നു,നവീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു

ഡബ്ലിന്‍:ഒന്നര പതിറ്റാണ്ടിനു ശേഷം അയര്‍ലണ്ടിലെ ഏറ്റവും വലിയ ടെലിംകോം കമ്പനി രണ്ടായി മുറിക്കുന്നു. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെലികോം എയറന്‍ എന്ന പേരില്‍ നിന്നു മാറി എയര്‍കോം എന്ന പേരു സ്വീകരിച്ചകമ്പനി, പുതുതായി ബ്രാന്‍ഡ് ചെയ്യപ്പെടാന്‍ പോകുന്നത് എയര്‍(എര്‍) എന്ന പേരില്‍. 

ഒരു വളഞ്ഞുപുളഞ്ഞ വരയാവും പുതിയ ലോഗോ ആയി വരുക. തങ്ങളുടെ ഗ്രൂപ്പിന്റെ രൂപവും ഭാവവും ആധുനികമാക്കുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. യൂണീഫോമിലും, വാഹനങ്ങളിലും കടകളിലും ഉള്ള പേരുകളും ലോഗോയും മാറ്റുന്നതിനായി 16 ദശലക്ഷം യൂറോ ആണ് ചിലവാകുന്നത്. കഴിഞ്ഞ 20 വര്‍ഷത്തെ അയര്‍ലണ്ടിന്റെ കോര്‍പ്പറേറ്റ് ചരിത്രത്തില്‍ ഇത്തരത്തിലെ ഏറ്റവും വലിയ നീക്കമാണ് ഈ മാറ്റം.

ബ്രോഡ് ബാന്‍ഡ് സ്പീഡ് വര്‍ദ്ധിപ്പിക്കാനായി കമ്പനി പ്രഖ്യാപിച്ച പുതിയ ഫൈബര്‍ ടു ദി ഹോം എന്ന പദ്ധതിയുടെ താരിഫ് അനുസരിച്ച് ബ്രോഡ്ബാന്റ് പ്ലാനിനു ആദ്യ നാല് മാസം മുപ്പത് യൂറോ ഈടാക്കും. തുടര്‍ന്ന് വരുന്ന മാസങ്ങളില്‍ 150Mbവേഗതയ്ക്ക് മാസം 67യൂറോയും 300Mb ക്ക് €75, 1,000Mbക്ക് €87 യും പുതിയ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും

Scroll To Top