Friday October 20, 2017
Latest Updates

ഇന്റര്‍നെറ്റ് തട്ടിപ്പ്: ഉപഭോക്താക്കളോട് കരുതിയിരിക്കാന്‍ എയര്‍

ഇന്റര്‍നെറ്റ് തട്ടിപ്പ്: ഉപഭോക്താക്കളോട് കരുതിയിരിക്കാന്‍ എയര്‍

ഡബ്ലിന്‍:ഇന്റര്‍നെറ്റില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കുന്നതിനെതിരെ കരുതിയിരിക്കാന്‍ ഉപഭോക്താക്കളോട് ടെലികോം കമ്പനിയായ എയര്‍. എയറിന്റേതെന്ന പേരില്‍ നൂറുകണക്കിനാളുകള്‍ക്ക് തട്ടിപ്പ് ലക്ഷ്യമിട്ട് ഇമെയില്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അറിയിപ്പ്.

എയറിന്റെ ലോഗോ ഉള്ള ഇമെയില്‍ സന്ദേശം പണം റീഫണ്ട് ചെയ്യാം എന്നു കാണിച്ച് ഒരു ലിങ്ക് സഹിതമാണ് ലഭിക്കുക. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ എയറിന്റെ പോലെ തന്നെ തോന്നിപ്പിക്കുന്ന ഒരു പേജിലേയ്ക്ക് കടക്കുകയും ശേഷം എയര്‍ അക്കൗണ്ടിലേയ്ക്ക് ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും. എന്നാല്‍ അതിനു ശേഷം ബാങ്ക് കാര്‍ഡിന്റെ വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം തട്ടിപ്പു നടത്തുകയാണ് രീതി. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, ഉടന്‍ ഡിലീറ്റ് ചെയ്യണമെന്നും കമ്പനി മുന്നറിയിപ്പു നല്‍കുന്നു. ഇതിനകം തന്നെ ആരെങ്കിലും ഇത്തരം വിവരങ്ങള്‍ നല്‍കിപ്പോയ്ട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു

Scroll To Top