Friday May 26, 2017
Latest Updates

അയര്‍ലണ്ടില്‍ മുട്ടയുടെ ഉപഭോഗം കൂടി 

അയര്‍ലണ്ടില്‍ മുട്ടയുടെ ഉപഭോഗം കൂടി 

ഡബ്ലിന്‍ :രാജ്യത്തെ മുട്ട കയറ്റുമതിയില്‍ ഇരട്ടി വര്‍ധന. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടിലെ മുട്ട കയറ്റുമതി കഴിഞ്ഞ വര്‍ഷം 16.3 മില്യണ്‍ യൂറോയായി വര്‍ധിച്ചു. 2011ല്‍ ഇത് 7.7 മില്യണ്‍ യൂറോയായിരുന്നു. ആഭ്യന്തര വിപണിയിലും മുട്ട ഉല്‍പാദനം വന്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

അയര്‍ലണ്ടിലെ ജനങ്ങള്‍ കൂടുതല്‍ മുട്ട ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുറച്ചു കാലങ്ങളായി ആളുകള്‍ ആറ് മുട്ട ഉള്‍പ്പെടുന്ന പായ്ക്കറ്റുകള്‍ക്ക് പകരം ഒമ്പത് മുട്ടയുള്ളവയാണ് ഇപ്പോള്‍ വാങ്ങുന്നത്. 60 ശതമാനം പേരും ഒമ്പത് മുട്ട ഉള്‍പ്പെടുന്ന പായ്ക്കറ്റുകളാണ് വാങ്ങുന്നതെന്നും ഇത് അയര്‍ലണ്ടിലെ മുട്ട ഉപയോഗം വര്‍ധിച്ചതിന്റെ തെളിവാണെന്നും ബോര്‍ഡ് ബിയ കണ്‍സ്യൂമര്‍ ആന്‍ഡ് ട്രേഡ് മാര്‍ക്കറ്റിങ് മാനേജര്‍ തരേസാ ബ്രോഫി പറയുന്നു.

മുട്ടയൊന്നിന് 24 സെന്റ് ആണ് ഇപ്പോഴത്തെ ശരാശരി വില. ബോര്‍ഡ് ബിയയുടെ കണക്കുകള്‍ പ്രകാരം മൂന്നിലൊന്ന് പേരും അത്താഴത്തിനുള്ള വിഭവങ്ങളില്‍ മുട്ടയും ഉള്‍പ്പെടുത്തുന്നുണ്ട്. പ്രോട്ടീന്റെ അളവ് കൂടുതലായതിനാല്‍ യുവ തലമുറ മുട്ട ആരോഗ്യകരമായ ഭക്ഷണമായി കാണുന്നു. ഇതെല്ലാമാണ് അയര്‍ലണ്ടില്‍ മുട്ട ഉപയോഗം കൂടാന്‍ കാരണം.

Scroll To Top