Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ പാലിലും മായം,പാല്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്നും തിരികെ വിളിച്ചു 

അയര്‍ലണ്ടിലെ പാലിലും മായം,പാല്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്നും തിരികെ വിളിച്ചു 

ഡബ്ലിന്‍ :അയര്‍ലണ്ടിലും മായം കലര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ വ്യപകമാവുന്നതായി റിപ്പോര്‍ട്ടുകള്‍.ശുദ്ധമായ ഭക്ഷ്യ വസ്തുക്കള്‍ക്ക് പേര് കേട്ട രാജ്യമായാണ് കഴിഞ്ഞ ദശകങ്ങള്‍ വരെ അയര്‍ലണ്ട് അറിയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ആ അവസ്ഥ പരക്കെ മാറിക്കഴിഞ്ഞു എന്നാണ് പഠനങ്ങള്‍.പാല്‍ ബോയില്‍ ചെയ്തുമാത്രമെ ഉപയോഗിക്കാവു എന്ന നിര്‍ദേശം യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്ക് നല്കി കഴിഞ്ഞു.അപകടകരമായ ഇ കോളിയടക്കമുള്ള ബാക്ടീരിയകളും മറ്റു വിഷവസ്തുക്കളും പാലില്‍ ഉണ്ടെന്നാണ് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി മുമ്പ് കണ്ടെത്തിയിരുന്നു. 

ഇതിനിടെ ശ്വാസ തടസ്സത്തിന് കാരണമാകുന്ന വസ്തുക്കളടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ചോക്ലേറ്റ്, സ്‌ട്രോബറി പാല്‍ ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്നും തിരിച്ചുവിളിച്ചു. മാക്‌സി ന്യൂട്രീഷന്‍ സൈക്ലോണ്‍ മില്‍ക്കിന്റെ 330 മില്ലി പാക്കുകളാണ് ഗ്ലാക്‌സോ സ്മിത്ത് ക്ലിന്‍ തിരിച്ചുവിളിച്ചത്. ഇവയിലടങ്ങിയ ക്രിയറ്റിന്‍ ക്രിസ്റ്റലുകള്‍ ശ്വാസതടസ്സത്തിനും വായ്ക്കുള്ളില്‍ മുറിവുണ്ടാക്കാനും സാധ്യതയുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് നടപടി.

മാക്‌സി ന്യൂട്രീഷന്‍ സൈക്ലോണിന്റെ പാലുല്‍പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ അയര്‍ലണ്ട് ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുകെയിലെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയും ഇതു സംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉല്‍പന്നങ്ങള്‍ നേരത്തെ വാങ്ങിയിട്ടുള്ളവര്‍ അത് കുടിക്കരുതെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിക്കുന്നു. പകരം ഇവ വാങ്ങിയ കടകളില്‍ തന്നെ തിരിച്ചേല്‍പിച്ചാല്‍ പണം തിരികെ നല്‍കും.

പാലിനെ കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്പനി അന്വേഷണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കമ്പനിക്ക് ലഭിച്ച എല്ലാ പരാതികളും പരിശോധിക്കുമെന്ന് കമ്പനി അറിയിച്ചു.

അതെസമയം വര്‍ദ്ധിച്ചു വരുന്ന ചൂടിനെ തുടര്‍ന്ന് പാല് കേടാകുന്നതായി പരാതി.ഐറിഷ് ഡയറി കൌണ്‍സിലിനു ഇത് സംബന്ധിച്ച നിരവധി പരാതികളാണ് ദിവസവും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പാല് പോലും ചീത്തയാകുന്നതായാണ് റിപ്പോര്‍ട്ട്. ഒരാഴ്ച ഉപയോഗ തീയതി രേഖപ്പെടുത്തിയിരിക്കുന്ന പാല്‍ പാക്കറ്റ് പോലും ദിവസങ്ങള്‍ക്കകം ചീത്തയാകുകയാണ്. അതേസമയം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന പാല് കേടാകാന്‍ സാധ്യത ഇല്ലാത്തതാണെന്നാണ് ഐറിഷ് ഡയറി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പാല് ചീത്തയാകുന്നതിന്റെ കാരണം അന്വേഷിക്കുകയാണ് ഐറിഷ് ഡയറി അധികൃതര്‍ 

ലോകത്തിലെ ഏറ്റവും മികച്ച ഗുണനിലവാര നിയന്ത്രണ സംവിധാനമാണ് അയര്‍ലണ്ടില്‍ ഉള്ളതെന്ന് മന്ത്രി പറഞ്ഞു. എന്നിട്ടും പാല് ചീത്തയാകുന്നുവെന്ന പരാതി വ്യാപകമായത് അധികൃതരെ കുഴയ്ക്കുകയാണ്.

Scroll To Top