Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ സ്‌കൂള്‍ വിദ്യാഭ്യാസ ചിലവുകള്‍ കുതിച്ചുയരുന്നു ,ഒരു കുട്ടിയ്ക്ക് 800 യൂറോ വരെ ചിലവ് വരുമെന്ന് പഠനം 

അയര്‍ലണ്ടില്‍ സ്‌കൂള്‍ വിദ്യാഭ്യാസ ചിലവുകള്‍ കുതിച്ചുയരുന്നു ,ഒരു കുട്ടിയ്ക്ക് 800 യൂറോ വരെ ചിലവ് വരുമെന്ന് പഠനം 

ഡബ്ലിന്‍:സെക്കന്‍ണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ഓരോ കുട്ടിയ്ക്കും ചിലവഴിക്കേണ്ട തുകയില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി പഠനങ്ങള്‍.ഒരു കുട്ടിയ്ക്ക് ശരാശരി 800 യൂറോയായി ചെലവ് വര്‍ദ്ധിച്ചതായാണ് സന്നദ്ധസംഘടനയായ ബര്‍ണാര്‍ഡോ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്.

യൂണിഫോം,ബാഗ്,പുസ്തകങ്ങള്‍,സ്‌കൂളിലേയ്ക്കുള്ള നിര്‍ബന്ധിതമായ സംഭാവനകള്‍ എന്നിവയ്ക്കായി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 50 യൂറോയെങ്കിലും ചിലവിനത്തില്‍ കൂടുതലാവും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 1,400 രക്ഷിതക്കള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.

യൂണിഫോമിന്റെയും ഷൂസ് ,ബാഗ് എന്നിവയുടെയും വില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറഞ്ഞപ്പോള്‍ സ്‌കൂളുകളിലേയ്ക്കുള്ള സംഭാവനകള്‍ മിക്ക സ്ഥലങ്ങളിലും വര്‍ദ്ധിച്ചു.ജൂണിയര്‍ ഇന്ഫന്റ്‌സ് ക്ലാസുകളില്‍ പഠിച്ചിരുന്ന കുട്ടിയ്ക്ക് കഴിഞ്ഞ വര്‍ഷം ഷൂസിന് വേണ്ടി ശരാശരി 165 യൂറോ വേണ്ടിയിരുന്നത് ഇപ്പോള്‍ 150 യൂറോയായി കുറഞ്ഞിട്ടുണ്ട്.പ്രൈമറി തലത്തില്‍ 10 യൂറോ വരെയും,സെക്കന്‍ണ്ടറി സ്‌കൂള്‍ തലത്തില്‍ 5 യൂറോയും ഇതേ ഇനത്തില്‍ കുറവ് വന്നിട്ടുണ്ട്.

ബുക്കുകളുടെ വിലയില്‍ വിവിധ ക്ലാസുകളില്‍ 10 മുതല്‍ 25 യൂറോയുടെ വരെ വര്‍ദ്ധനവ് ഉണ്ടായി.ജൂനിയര്‍ ഇന്ഫന്റ്‌സ് ക്ലാസില്‍ പുസ്തകത്തിന്റെ വിലയായി 80 യൂറോയും,പ്രൈമറി സ്‌കൂളില്‍ 90 യൂറോ വരെയും ചിലവഴിക്കേണ്ടി വരുമ്പോള്‍ ഫസ്റ്റ് ഇയര്‍ സ്റ്റുഡന്റിന് ചുരുങ്ങിയത് 325 യൂറോ മുടക്കേണ്ടി വരും

വോളണ്ടറി കോണ്‍ട്രിബൂഷനിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വ്യത്യാസം വന്നിരിക്കുന്നത്.പ്രൈമറി സ്‌കൂളില്‍ 25 യൂറോ വര്‍ദ്ധിപ്പിച്ച് 100 യൂറോ വരെയായപ്പോള്‍ മറ്റു ക്ലാസുകളിലും സമാനമായ വര്‍ദ്ധനവുണ്ടായി.ഫസ്റ്റ് ഇയര്‍ സ്റ്റുഡന്റിന്ഏറ്റവും ചുരുങ്ങിയ 150 യൂറോയാണ് മിക്ക സ്‌കൂളുകളും ഈടാക്കുന്നത്.

ബര്‍ണാര്‍ഡോയുടെ കണക്ക് പ്രകാരം   ഇന്ഫന്റ്‌സ് ക്ലാസുകളില്‍ ആകെ 365 യൂറോ വരെയും ,പ്രൈമറിയില്‍ 390 യൂറോ വരെയും ചിലവഴിക്കേണ്ടി വരുമ്പോള്‍ സെക്കന്‍ണ്ടറി ചുരുങ്ങിയത് 785 യൂറോ വിദ്യാര്‍ഥിയ്ക്കായി ചെലവാകും .

വിദ്യാഭ്യാസം സൗജന്യമാണ് എന്ന് മേനി പറയുമ്പോഴും വര്‍ഷം തോറും ഈ മേഖലയിലെ ചെലവ് രക്ഷിതാക്കള്‍ക്ക് താങ്ങാന്‍ ആവുന്നതില്‍ അധികമാണെന്ന് ബര്‍ണാര്‍ഡോ’ ചീഫ് എക്‌സിക്യൂട്ടിവ് ഫെര്‍ഗസ് ഫൈനലി പറഞ്ഞു.

ചില സ്‌കൂളുകള്‍ എങ്കിലും ബുക്ക് റെന്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയതും,യൂണിഫോമിനുള്ള നിബന്ധനകള്‍ കുറച്ചതും രക്ഷിതാക്കളെ കുറയൊക്കെ സഹായിച്ചിട്ടുണ്ട്.എന്നാല്‍ വരും വര്‍ഷങ്ങളില്‍ പുസ്തകവും,ഗതാഗത സൌകര്യവും,ക്ലാസ് റൂം റിസോഴ്‌സസും സൌജന്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ട് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയിലെ ചിലവുകള്‍ ചുരുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബര്‍ണാര്‍ഡോ’ ആവശ്യപ്പെട്ടു.



Scroll To Top