Friday September 22, 2017
Latest Updates

വിദ്യാഭ്യാസ മന്ത്രിയും അദ്ധ്യാപകരും ഏറ്റുമുട്ടലിന്,സമരം ചെയ്താല്‍ ശമ്പളം തടയുമെന്ന് മുന്നറിയിപ്പ്

വിദ്യാഭ്യാസ മന്ത്രിയും അദ്ധ്യാപകരും ഏറ്റുമുട്ടലിന്,സമരം ചെയ്താല്‍ ശമ്പളം തടയുമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍:സമരം ചെയ്യുകയാമെങ്കില്‍ അദ്ധ്യാപകരുടെ ശമ്പളം കട്ട് ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ശമ്പള തുല്യത ആവശ്യപ്പെട്ട് രാജ്യത്തെ എഎസ്ടിഐ അംഗങ്ങളായ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍മാര്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനു പുറമെയാണ് വിദ്യാഭ്യാസവകുപ്പ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അദ്ധ്യാപകര്‍ സമരം ചെയ്യുന്നതോടെ രാജ്യത്തെ പകുതിയോളം സ്‌കൂളുകള്‍ അടച്ചിടേണ്ടി വരും.

സര്‍ക്കാര്‍ ജോലി ലഭിച്ച എല്ലാവര്‍ക്കും എന്നെങ്കിലമെല്ലാം ശമ്പളക്കുറവ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ പറഞ്ഞു. ഇവര്‍ക്കെല്ലാം പേ റീസ്റ്റോറേഷന്‍ നല്‍കുകയാണെങ്കില്‍ 2.3 ബില്ല്യണ്‍ യൂറോയോളം വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബര്‍ 7 മുതല്‍ വിവിധ ദിവസങ്ങളിലായി സമരം നടത്താനാണ് അദ്ധ്യാപകരുടെ തീരുമാനം. ഇവരുടെ സംഘടനയായ എഎസ്ടിഐ, ലാന്‍ഡ്സ്ഡൗണ്‍ കരാറില്‍ ഇതുവരെ ഒപ്പുവച്ചിട്ടുമില്ല.

അതേ സമയം അധ്യാപകരുടെ സമരത്തിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.അധ്യാപകര്‍ സമരം ചെയ്യുമ്പോള്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള രക്ഷിതാക്കളുടെ ജോലിയും മുടങ്ങാന്‍ സാധ്യതയുണ്ടെന്നതാണ് ഇതിനു കാരണം.

Scroll To Top