Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ മക്കളെ എങ്ങനെ പഠിപ്പിക്കും എന്നോര്‍ത്തു വ്യാകുലപ്പെടേണ്ട …സര്‍ക്കാര്‍ 20,000 യൂറോ വരെ വായ്പ നല്‍കും

അയര്‍ലണ്ടില്‍ മക്കളെ എങ്ങനെ പഠിപ്പിക്കും എന്നോര്‍ത്തു വ്യാകുലപ്പെടേണ്ട …സര്‍ക്കാര്‍ 20,000 യൂറോ വരെ വായ്പ നല്‍കും

ഡബ്ലിന്‍ :ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫണ്ടിങ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഉടന്‍ നടപടികളെടുക്കണമെന്നുകാട്ടി വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനസൗകര്യം ഉറപ്പാക്കുന്നതിന് 20,000 യൂറോ വരെ വായ്പ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമായി. ‘സ്റ്റഡ് നൗ, പേ ലേറ്റര്‍’ എന്ന പേരിലാണ് പദ്ധതി അറിയപ്പെടുക. വര്‍ഷം 5,000 യൂറോ വരെ ലോണ്‍ നല്‍കും. ജോലി ലഭിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ ഈ പണം തിരിച്ചടയ്ക്കണം.

പഠനം പൂര്‍ത്തിയായി 26000 യൂറോയെങ്കിലും വാര്‍ഷിക ശമ്പളമുള്ള ജോലി ലഭിച്ചതിന് ശേഷമാണ് വായ്പ തിരിച്ചടയ്ക്കേണ്ടത്.ജോലി ലഭിച്ചു കഴിഞ്ഞാല്‍ റവന്യൂ അധികൃതര്‍ തന്നെ ശമ്പളത്തില്‍ നിന്നുമാണ് വായ്പത്തുക തിരിച്ചു പിടിയ്ക്കുക.

നിലവില്‍ വര്‍ഷം 3,000 യൂറോ വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ നല്‍കുന്നത്.

അതേസമയം അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് കോളജുകള്‍ക്ക് പ്രവര്‍ത്തിക്കാനായി 600 മില്ല്യണ്‍ യൂറോ ധനം വേണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് ജനറല്‍ സെക്രട്ടറി പീറ്റര്‍ കാസല്‍സ് ചെയര്‍മാനായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

2008ലെ ആഗോളസാമ്പത്തിക മാന്ദ്യത്തിനു ശേഷം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖല വിവിധങ്ങളായ പ്രശ്നങ്ങളില്‍പ്പെട്ടിരിക്കുകയാണെന്നും, അടിയന്തര നടപടികള്‍ വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം പോലും വേണ്ടവിധത്തില്‍ പാലിക്കപ്പെടുന്നില്ല.

Scroll To Top